സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം. കല്ലറ മരുതമൺ കാവ്‌വിള വീട്ടിൽ അനിൽ കുമാറിന്റെയും ലളിതയുടെയും മകനും ടിപ്പർ ഡ്രൈവറുമായ അരുൺ കുമാറാണ് (31) മരിച്ചത്.
ഇന്നലെ രാവിലെ ആറിന് വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുളളാളം ജുമാ മസ്ജിദിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. പുല്ലമ്പാറയിലുള്ള ക്വാറിയിൽ ലോഡ് കയറ്റാനാ കൊണ്ടിട്ടിരുന്ന ലോറി എടുക്കാനായി വീട്ടിൽ നിന്ന് വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നു തെറിച്ച് ഇതേ ക്വാറിയിൽ നിന്ന് ലോഡും കയറ്റി വന്ന ടിപ്പർ ലോറിക്കടിയിലേക്ക് വീണായിരുന്നു അപകടം സംഭവിച്ചത്.
തലയിലൂടെ ടയർ കയറിയിറങ്ങി അരുൺ കുമാർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. തുടർന്ന് വെഞ്ഞാറമൂട് പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























