ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...

പരീക്ഷ തട്ടിപ്പിന്റെ പേരിൽ പിഎസ് സി ചെയർമാനെയും അംഗങ്ങളെയും അയോഗ്യരാകാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഗവർണർ മറികടക്കാൻ ഗവർണറുടെ പൂഴികടകൻ. ഗവർണറും നീക്കം ശക്തമാക്കിയതോടെ സർക്കാരും ഗവർണറും തമ്മിൽ പി എസ് സി ഭരണ സമിതിയെ പിരിച്ചു വിടാനുള്ള മത്സരത്തിലാണ്.
കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെട്ടു തുടങ്ങിയത് ഇക്കഴിഞ്ഞ ആഴ്ചയാണ്. നൂറോളം പരാതികളുയർന്നതിനാൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനാണ് നീക്കം. പി.എസ്.സി. ഭരണഘടനാസ്ഥാപനമായതിനാൽ നടപടിയെടുക്കാൻ രാഷ്ട്രപതിക്കേ അധികാരമുള്ളൂ. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയും. സുപ്രീംകോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പി.എസ്.സി.യെ പിരിച്ചുവിടാം. ഇതിനുള്ള നിയമസാധ്യതയാണ് ഗവർണർ തേടുന്നതെന്നാണ് വിവരം. എന്നാൽ സർക്കാരിന് ഇതിനുള്ള അധികാരമില്ല. പകരം പി എസ് സി അംഗങ്ങളെ ക്രിമിനൽ കേസിൽ കുരുക്കി സ്വയം രാജിവയ്പ്പിക്കാനാണ് ശ്രമം
.
ഇപ്പോഴത്തെ സർക്കാർ നടപടിയിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണത്തിലും ഗവർണർ തൃപ്തനല്ല. പി.എസ്.സി.ക്കെതിരേ കടുത്ത നടപടി ആലോചിക്കാൻ അദ്ദേഹം നിയമോപദേശം തേടിയതായി ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. രണ്ടുമാസമായി വിവാദംപുകയുന്ന പരീക്ഷാക്രമക്കേടിൽ ഇതുവരെ ഒരു വഴിത്തിരിവുണ്ടായിട്ടില്ലെന്നാണ് ലോക്ഭവന്റെ വിലയിരുത്തൽ. സർക്കാരിന്റെ മെല്ലെ പോക്കിലും ഗവർണർക്ക് അത്യപ്തിയുണ്ട്.
പരീക്ഷാക്രമക്കേടിൽ നൂറോളം പരാതികൾ വന്നെങ്കിലും ആസൂത്രണബോർഡ് പരീക്ഷാത്തട്ടിപ്പിൽ മാത്രമേ നിലവിൽ കേസെടുത്തിട്ടുള്ളൂ. മറ്റുപരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. ചരിത്രത്തിലാദ്യമായി പോലീസ് പി.എസ്.സി.യിലെ പരീക്ഷാവിഭാഗത്തിലെത്തി രേഖകളും പരിശോധിച്ചിരുന്നു.
രാജ്യത്ത് പലേടത്തും പി.എസ്.സി.യിലെ ക്രമക്കേടുകളെച്ചൊല്ലി യുവാക്കൾ പ്രക്ഷോഭത്തിലാണ്. സമരങ്ങളെ ഇടതുപക്ഷം പിന്തുണയ്ക്കുന്നുമുണ്ട്. കേരളത്തിൽ നിലവിലെ പി.എസ്.സി. എൽ.ഡി.എഫ്. ഭരണകാലത്ത് നിയമിക്കപ്പെട്ടതാണ്.
ഭരണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാൽ, ഗവർണർക്ക് നേരിട്ട് പി.എസ്.സി.യെ പിരിച്ചുവിടാനാവില്ല. ഗവർണറുടെ റിപ്പോർട്ട് ലഭിച്ചാൽ രാഷ്ട്രപതിക്ക് അന്വേഷണത്തിനായി സുപ്രീംകോടതിക്ക് റഫർ ചെയ്യാം. സുപ്രീംകോടതി അന്വേഷണം വന്നാൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും ഗവർണർക്ക് സസ്‌പെൻഡ് ചെയ്യാം. അന്വേഷണത്തിൽ സുപ്രീംകോടതിയിൽനിന്ന് പി.എസ്.സി.ക്കെതിരായ പരാമർശമുണ്ടായാൽ രാഷ്ട്രപതിക്ക് പിരിച്ചുവിടാം. സുപ്രീം കോടതിയെ ഇടുപെടുവിച്ച് പി എസ് സി ഭരണ സമിതിയെ നശിപ്പിക്കാൻ ഗവർണർക്ക് മാത്രമേ കഴിയുകയുള്ളു. പി എസ് സി ഇക്കഴിഞ്ഞ 10 വർഷങ്ങളായി നടത്തിയ പരീക്ഷകൾ പരിശോധിക്കണം എന്നാണ് ഗവർണറുടെ തീരുമാനം.
പി എസ് സിയെ പിരിച്ചുവിട്ടാൽ അതിന്റെ ഗുണഫലം ബി ജെ പിക്ക് ലഭിക്കുമെന്ന് ഗവർണർ കരുതുന്നു. ഇടതു വലതുമുന്നണികൾക്ക് പി എസ് സിയുടെ കാര്യത്തിൽ ഒളിച്ചുകളിയുണ്ടെന്ന് ഗവർണർ വിശ്വസിക്കുന്നു. സി പി എമ്മിന്റെ നീക്കങ്ങൾ ലോകഭവൻ സ്ശ്രദ്ധം വീക്ഷിക്കുകയാണ്.
ലോകമാതൃക എന്ന മട്ടിൽ പിണറായി വിജയൻ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരുന്ന കേരള പബ്ളിക് സർവീസ് കമ്മീഷൻ ചെയർമാനും അംഗങ്ങളും അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യം ഹൈക്കോടതിയിൽ മൂവ് ചെയ്യാനുള്ള നിയമോപദേശം തേടിയതായി സൂചന. ചെയർമാനെയും അംഗങ്ങളെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്നതാണ് അവസ്ഥ. സഖാക്കളെയും സഖാത്തികളെയും അവരുടെ ബന്ധുക്കളെയും സംസ്ഥാനത്തെ മേനിയുള്ള ഉന്നത തസ്തികകളിൽ പ്രതിഷ്ഠിക്കാൻ പിണറായി സർക്കാർ നടത്തിയ ഹീനമായ ശ്രമങ്ങൾ വലിച്ച് പുറത്തിട്ട് ഉത്തരവാദികളെ അകത്താക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്.
അഴിമതിയിൽ മുങ്ങിനിൽക്കുന്ന പിഎസ്‌സിയിലേക്കു പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചതിലൂടെ, കർശന നടപടിയിലേക്കാണു സർക്കാർ കടന്നിരിക്കുന്നത്. ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ടീമിനെ നൽകുമെന്നും ഉറപ്പാക്കി. എസ്പി, ഡിവൈഎസ്പി റാങ്കിലുള്ള 2 പേർ കൂടി ടീമിന്റെ ഭാഗമാകും. ടീമിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പി എസ് സിക്ക് ഭരണഘടനാ സംരക്ഷണം നൽകാനുള്ള എല്ലാ പ്രത്യേക നിയമങ്ങളും സർക്കാർ എടുത്തുകളഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനും രമേശ് ചെന്നിത്തലയും അന്വേഷണത്തിന്റെ പല സാധ്യതകൾ പരിശോധിച്ചിരുന്നു. വിജിലൻസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ഒരുഘട്ടത്തിൽ ആലോചിച്ചെങ്കിലും പിഎസ്‌സി, ജുഡീഷ്യറി, നിയമസഭ എന്നിവയിൽ അന്വേഷണം നടത്തുന്നതിൽ വിജിലൻസിനുള്ള നിയന്ത്രണം സർക്കാർ കണക്കിലെടുത്തു. മൂന്നിടങ്ങളിലും അന്വേഷിക്കാനുള്ള അധികാരത്തിൽ വ്യക്തത വരുത്തി വിജിലൻസ് ചട്ടം ഇന്നലെ ഭേദഗതി ചെയ്തെങ്കിലും ക്രൈംബ്രാഞ്ച് തന്നെയാണ് ഉചിതമെന്ന് ആത്യന്തികമായി വിലയിരുത്തി. ഇക്കാര്യം മന്ത്രിസഭയിൽ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പിഎസ്‌സിയുടെ കാര്യത്തിൽ സർക്കാർ കർശന നടപടിയിലേക്കു നീങ്ങുകയാണെന്ന് അറിയിച്ചു.മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പിന്തുണ പ്രഖ്യാപിച്ചു.
പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെങ്കിലും അതിന്റെ സംരക്ഷണം കേസന്വേഷണത്തിൽ ലഭിക്കില്ല. അന്വേഷണത്തിൽ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ക്രൈംബ്രാഞ്ചിനു മേൽ നിയന്ത്രണമുണ്ടാവില്ല. മറ്റേതൊരു കേസ് പോലെയാവും ഇവിടെയുമുള്ള അന്വേഷണം. ആസൂത്രണ ബോർഡിലേതടക്കം ക്രമക്കേടുകൾ നടന്ന പരീക്ഷകളിലെ പരാതിക്കാരുമായി സംസാരിച്ചായിരിക്കും ക്രൈംബ്രാഞ്ച് സംഘം അന്വേഷണമാരംഭിക്കുക. ഇവരിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പിഎസ്‌സി അധികൃതരെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്കു കടക്കാം. പിഎസ്‌സിയിൽ പരിശോധന നടത്തി രേഖകളടക്കം പിടിച്ചെടുക്കാനും അധികാരമുണ്ട്. അതായത് സ്വർണക്കൊള്ള നടത്തിയ ദേവസ്വം ബോർഡിന്റെ അവസ്ഥയിലെത്തി നിൽക്കുകയാണ് പി എസ് സി
മുഖ്യമന്ത്രിയുടെ ലക്ഷ്യം പുതിയ തലമുറയായതിനാൽ പി എസ് സിക്കെതിരെ താൻ നടത്തുന്ന എല്ലാ നടപടികൾക്കും യുവജനങ്ങളുടെ പിന്തുന്ന ലഭിക്കുമെന്ന് മുഖ്യമന്ത്രി കരുതുന്നു.
ക്രമക്കേട് തെളിഞ്ഞാൽ ക്രിമിനൽ കുറ്റമായി കണക്കാക്കി അറസ്റ്റിലേക്കു വരെ നീങ്ങാം. അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ, നിലവിൽ പിഎസ്‌സിയിൽ വിജിലൻസ് ഉദ്യോഗസ്ഥൻ നടത്തുന്ന പരിശോധന അപ്രസക്തമാകും. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങൾ അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറും. പിഎസ്‌സിയിലെ ക്രമക്കേട് ആരോപണത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം വരുന്നത് ആദ്യമാണ്.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലുൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, 2023ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച 642 കാറ്റഗറികളിലെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പി.എസ്.സി ഉത്തരവിട്ടു. തെളിവുകൾ നശിപ്പിക്കാനാണ് ശ്രമമെന്ന ആരോപണം ശക്തമായി. ഇതിനും പിടിവിഴുന്നു കഴിഞ്ഞു. അന്വേഷണഘട്ടത്തിൽ ഒരു രേഖയും നശിപ്പിക്കാൻ പാടില്ലെന്ന വ്യക്തമായ സന്ദേശം അന്വേഷണ സംഘം പി എസ് സി സെക്രട്ടറിക്ക് നൽകി കഴിഞ്ഞു.
ഇന്ത്യയിലെ ആകെ പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും നടക്കുന്നത് നമ്മുടെ കേരളത്തിലാണ്. 2025ൽ മാത്രം പി.എസ്.സി വഴി സർക്കാർ 36,813 നിയമനങ്ങൾ നടത്തി, തുടർച്ചയായി മൂന്നാം വർഷവും 30,000ൽ അധികം പേർക്ക് സർക്കാർ ജോലി നൽകാൻ സാധിച്ചു. 2016 മേയ് മുതൽ 2025 ഒക്ടോബർ 31 വരെ പി.എസ്.സി മുഖേന ആകെ 3,00,773 നിയമനങ്ങളാണ് നടന്നത്, ഇത് ചരിത്രമാണ്. സംസ്ഥാനത്ത് 30,000 ത്തോളം പുതിയ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കി... യുവതലമുറക്ക് സർക്കാർ ജോലി എന്ന സ്വപ്നം കാണാനും അത് യാഥാർഥ്യമാക്കാനും കഴിയുന്ന ഒരു നവയുഗം വിരിയുകയാണ് കേരളത്തിൽ’’-ഭരണത്തിന്റെ മൂന്നാം വർഷം ഇടതുമുന്നണി നടത്തിയ അവകാശവാദ പരസ്യങ്ങളിലൊന്നാണ് ഇത്.
എന്നാൽ, തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റ് ഐക്യ ജനാധിപത്യമുന്നണി അധികാരമേറ്റതിൽ പിന്നെ, പി.എസ്.സിയെ കുറിച്ചു സർക്കാറിനു മുന്നിൽ കുമിഞ്ഞുകൂടുന്ന പരാതികൾ നിരവധിയാണ് . പബ്ലിക് സർവിസ് കമീഷൻ സി പി എമ്മിന് മാത്രം സർവിസ് നടത്തുന്ന കമീഷനായി മാറി എന്നാണ് ആരോപണങ്ങൾ തെളിയിക്കുന്നത്. പി എസ് സിയെ ഇത്തരത്തിൽ കച്ചവടമടിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല.
വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നതനിലവാരം പുലർത്തേണ്ട ഉന്നത ഭരണസ്ഥാപനമായ പി.എസ്.സിയുടെ പരീക്ഷാ നടത്തിപ്പ്, റാങ്ക് ലിസ്റ്റ്, നിയമനരീതി എല്ലാം അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണിപ്പോൾ. പരാതികളിൽ ആഭ്യന്തര അന്വേഷണത്തിന് പി.എസ്.സി മുതിർന്നിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് നിയുക്തമായ കമീഷൻ, തങ്ങൾക്കെതിരെ ഉണ്ടായി കൊണ്ടിരിക്കുന്ന ആരോപണകറകൾ തേയ്ച്ചുമായ്ക്കാനാണ് ശ്രമിക്കുന്നത്.
പി.എസ്.സിയിൽ ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള പാനലിനെ നിശ്ചയിക്കുന്നത് ചെയർമാനാണ്. ഇടതുപക്ഷ സർവിസ് സംഘടനാ നേതാവായിരുന്ന ചെയർമാന്റെ പാനലിൽ വരുന്നവരെല്ലാം ആ അസോസിയേഷൻ നേതാക്കളോ അംഗങ്ങളോ ആണ്. ഇന്റർവ്യൂവിന് വിഷയ വിദഗ്ധരായി പോകുന്നതും അവർ തന്നെ. പാനൽ തയാറാക്കുന്ന ചോദ്യങ്ങളിലേതൊക്കെ അംഗീകരിക്കപ്പെട്ടു എന്നു അംഗങ്ങൾക്ക് അറിവില്ലാതിരിക്കണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഇപ്പോൾ പ്രതിഫലം അനാകർഷകമെന്നു പറഞ്ഞ് പലരും പിൻവാങ്ങുന്നതിനാൽ ഒടുവിൽ ഒരാളുടെ ചോദ്യപട്ടിക അതേ പടി അംഗീകരിക്കുകയാണെന്നാണ് ആക്ഷേപം. ചെയർമാന്റെ സുഹൃത്തുക്കൾ തയ്യാറാക്കുന്ന ചോദ്യാവലിക്ക് എന്ത് രഹസ്യസ്വഭാവമാണുള്ളത്. ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് ദേവസ്വം റിക്രൂട്ടമെന്റ് ബോർഡിൽ വരെ നടന്ന പരീക്ഷകളുടെ പരിശുദ്ധി ഇതിനകം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
പിഎസ്‌സി ക്രമക്കേട് രാഷ്ട്രപതിയുടെ അടുക്കൽ എത്തണമെങ്കിൽ ഗവർണർ തന്നെ വിചാരിക്കണം. യുഡിഎഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം അട്ടിമറിയിൽ പരസ്യമായി അമർഷംമുണ്ടെങ്കിലും ശത്രുക്കളെ സൃഷ്ടിക്കാൻ അവർക്ക് താത്പര്യമില്ല. അതാണ് അവർ വിവിധ വിഷങ്ങളിൽ നടത്തുന്ന സെറ്റിൽമെന്റുകളുടെ അർത്ഥം. 2025ലെ ശമ്പള പരിഷ്കരണം പ്രകാരം പിഎസ്‌സി ചെയർമാന് 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളം. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കണം’- കണക്കുകൾ നിരത്തി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ഫെ്യ്സ്ബുക്കിൽ കുറിച്ചതിൽ എത്രത്തോളം അടിസ്ഥാനമുണ്ട്? പണം കായ്ക്കുന്ന പദവിയാണോ പിഎസ്സി ചെയർമാനും അംഗവും...? നിയമനങ്ങളിൽ വൻ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങൾ ഏറ്റുവാങ്ങുന്നവർ സർക്കാറിന്റെ എന്തൊക്കെ ആനുകൂല്യങ്ങൾ പറ്റുന്നുണ്ട്?
2025 ഫെബ്രുവരിയിലാണ് പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമുള്ള ശമ്പളം അന്നത്തെ പിണറായി സർക്കാർ വർധിപ്പിക്കുന്നത്. അതും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന, ഓണറേറിയം വർധിപ്പിക്കാനായി ആശാ വർക്കർമാർ തെരുവിൽ സമരം ചെയ്തിരുന്ന അതേ സമയത്ത്. പിഎസ്സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർടൈം സ്‌കെയിലിലെ പരമാവധി തുക, അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സിലക്‌ഷൻ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുക- അതായിരുന്നു പുതുക്കിയ ശമ്പളം. അതായത് ചെയർമാന് 2,24,100 രൂപയും അംഗങ്ങൾക്ക് 2,19,090 രൂപയുമായി ശമ്പളം. കഴിഞ്ഞില്ല, 53% കേന്ദ്ര ഡിഎയും വീട്ടുവാടകയും ഗതാഗത ചെലവുമായി ശമ്പളത്തിന്റെ 16%വും വേറെ ലഭിക്കും. ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യങ്ങളും ചെയർമാനും അംഗങ്ങൾക്കുമുണ്ട്. കുടുംബാംഗങ്ങളുടെ ചികിൽസ ഉൾപ്പെടെ സൗജന്യം.
ചെയർമാന് ഇഷ്‌ടാനുസരണം എല്ലാ സൗകര്യങ്ങളുമുള്ള വീട് വാടകയ്‌ക്കെടുക്കാം. വാടക സർക്കാർ നൽകും. അതുപോലെയാണ് വാഹനവും. സർക്കാർ വാഹനമല്ല, പകരം ഇഷ്ട വാഹനം ഔദ്യോഗിക കാലാവധി മുഴുവൻ ഉപയോഗിക്കാം. ചെലവ് സർക്കാർ വഹിക്കും. സ്വന്തമായി ഒരു ഡ്രൈവറെ നിയമിക്കാം. ഡ്രൈവർക്കുള്ള ശമ്പളവും സർക്കാർ നൽകും. അംഗങ്ങൾക്ക് കാറില്ല, പകരം കാർ വാങ്ങുന്നതിന് പലിശരഹിത വായ്പയുമുണ്ട്. വാഹനത്തിന് സർക്കാർ സ്‌കെയിലിൽ ഒരു ഡ്രൈവറെ കാലാവധി കഴിയും വരെ നിയമിക്കുകയും ചെയ്യാം. ഒന്നാം ക്ലാസ് യാത്രപ്പടി, പിഎ, ഡഫേദാർ തുടങ്ങി സൗകര്യങ്ങൾ വേറെയുമുണ്ട്.
ആറു വർഷമാണ് പിഎസ്‌സിയിലെ സേവന കാലപരിധി. പ്രായവും കാലാവധിയും പ്രശ്നമല്ല, ചുമതല ഒഴിയുന്നതിന്റെ അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കും. അതിപ്പോൾ ഒരു ദിവസം ജോലി ചെയ്താലും ആറ് വർഷം ജോലി ചെയ്താലും. അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാണ് പെൻഷൻ. കൂടാതെ ഡിഎയും ഉണ്ടാകും. ഒരിക്കൽ അംഗമായാൽ മരണം വരെ സർക്കാർ ചികിത്സാ ചിലവുകൾ വഹിക്കും.
ജില്ലാ ജഡ്ജിയുടെ ശമ്പള സ്‌കെയിലിൽ ശമ്പളം വാങ്ങുന്ന പിഎസ് സി അംഗമാകാൻ എന്താണ് യോഗ്യത? പ്രത്യേകിച്ചൊന്നും വേണ്ട. രാഷ്ട്രീയ പരിഗണനയാണ് നിയമന മാനദണ്ഡം. 62 വയസ്സ് കഴിയരുതെന്ന് മാത്രം.
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനായി താരതമ്യപ്പെടുത്തുമ്പാഴാണ് ഇതിന്റെ വൈരുദ്ധ്യം കൃത്യമായി മനസിലാവുക. യുപിഎസ്‌സിയിൽ ചെയർപഴ്‌സനെക്കൂടാതെ 6 പേരാണ് അംഗങ്ങൾ. തമിഴ്നാട് പിഎസ്സിയിൽ 14 ഉം കർണാടകയിൽ 13ഉം ആണ് അംഗങ്ങൾ. പിഎസ്സിയിലാവട്ടെ, ചെയർമാനടക്കം 21 അംഗങ്ങൾ. മൊത്തം ജീവനക്കാരുടെ എണ്ണമെടുത്താൽ 1755 പേർ. യുപിഎസ്‌സിയിലെ ഭരണസമിതിയിൽ ചെയർപഴ്‌സനടക്കം സിവിൽ സർവീസിൽ പ്രവർത്തിച്ചിരുന്നവരോ ഇപ്പോൾ പ്രവർത്തിക്കുന്നവരോ ആണ്. അംഗങ്ങൾ ഇന്ത്യൻ സൈന്യത്തിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും. പിഎസ്‌സിയുടെ കാര്യം വീണ്ടും പറയണ്ടല്ലോ.
യുപിഎസ്‌സി അധ്യക്ഷന്റെ മാസശമ്പളം 2.5 ലക്ഷം രൂപയാണ്, അംഗങ്ങൾക്ക് 2.25 ലക്ഷവും. അത് തന്നെ അവസാനമായി വര്‌ധിപ്പിച്ചത് എട്ടു വർഷം മുൻപാണ്. കേരളം കഴിഞ്ഞാൽ കർണാടകയിലാണ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സണിനാണ് കൂടുതൽ ശമ്പളമുള്ളത്. സർക്കാർ അലവൻസുകൾ, സ്റ്റാൻഡേർഡ് മെഡിക്കൽ ആനുകൂല്യങ്ങൾ, ഔദ്യോഗിക താമസം എന്നിവയുൾപ്പെടെ പ്രതിമാസം 3,06,580 രൂപ. സംസ്ഥാനത്തെ ഉന്നതതല സീനിയർ അഡ്മിനിസ്ട്രേറ്റീവ് സ്കെയിലിന് തുല്യമാണിത്. മൂന്നാം സ്ഥാനത്തുള്ളത് പ്രതിമാസം 1,82,000 രൂപ ചെയർമാന് ശമ്പളം നൽകുന്ന തമിഴ്നാടാണ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന കേരളത്തിലെ പിഎസ്സിസിയിലാണ് ഇന്ന് ക്രമക്കേടുകളുടെ നീണ്ട നിര ഉയരുന്നതും.
ഇത്തരത്തിൽ വൻതുക ശമ്പളം പറ്റുന്നവരാണ് അഴിമതിക്ക് ചുക്കാൻ പിടിച്ചത്. അതാണ് ഗവർണറെ കുഴയ്ക്കുന്ന ചോദ്യം. എത്രയും വേഗം പി എസ് സി കാര്യത്തിൽ നെല്ലും പതിരും സ്വീകരിക്കുമെന്നാണ് ഗവർണർ പറയുന്നത്
https://www.facebook.com/Malayalivartha
























