പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്താം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയോട് പ്രേമം നടിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. കുളത്തൂര്‍ ആറ്റിന്‍കുഴി ചിറയില്‍ വീട്ടില്‍ അജീഷിനെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്പഴന്തി സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌ക്കൂളില്‍ പോയശേഷം മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അജീഷിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്ലംബര്‍ തൊഴിലാളിയാണ് ഇയാള്‍. പ്രാഥമിക വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അജീഷിനെ പോലീസ് അറസ്റ്റുചെയ്തതു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























