ഉമ്മന്‍ ചാണ്ടിയെ നയിക്കുന്നത് കുറ്റവാളികളുടെ വിചാരവികാരങ്ങളെന്ന് വിഎസ്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കുറ്റവാളികളുടെ വിചാരവികാരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ച ഉമ്മന്‍ ചാണ്ടി സുപ്രീംകോടതി അടക്കമുള്ള ജുഡീഷ്യല്‍ സ്ഥാപനങ്ങളെയും നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണ്. എല്ലാ ക്രിമിനല്‍ കേസുകളിലെയും പ്രതികളെയും കുറ്റവാളികളെയും രക്ഷിക്കാന്‍ നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കുറ്റവാളികളുടെ വിചാരവികാരങ്ങളാണെന്ന് വിഎസ് ആരോപിച്ചു. പാമോയില്‍ കേസില്‍ പ്രതിയായത് ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നതിന് തടസമല്ലാത്തതിനാല്‍ പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ആയിരിക്കും സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറി എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























