ചുംബനസമരം: ദീദി ദാമോദരന് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്ട് നടന്ന ചുംബന സമരത്തിനിടെ ഭര്‍ത്താവിനെ ആലിംഗനം ചെയ്തു എന്നതിനെ തുടര്‍ന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന് ഐ.എച്ച്.ആര്‍.ഡിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഐ.എച്ച്.ആര്‍.ഡി കോഴിക്കോട് കേന്ദ്രത്തില്‍ ലക്ചററാണ് ദീദി ദാമോദരന്‍. ചുംബനസമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശിയതറിഞ്ഞ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മിഠായിത്തെരുവിലെ എസ്.കെ പ്രതിമക്കരികില്‍ എത്തിയതായിരുന്നു ദീദിയും ഭര്‍ത്താവ് പ്രേംചന്ദും. ഇവിടെവെച്ച് ഇരുവരും ആലിംഗനം ചെയ്തത് മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദീദി ചെയ്തത് തെറ്റാണെന്ന് കാണിച്ചാണ് ഐ.എച്ച്.ആര്‍.ഡി നോട്ടീസ് അയച്ചത്. പൊതുസ്ഥലത്ത് ഇത്തരത്തില്‍ പെരുമാറിയത് സര്‍വീസ് ചട്ടലംഘനമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. കോഴിക്കോട്ടുനിന്ന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്. മുമ്പ് ഐ.എച്ച്.ആര്‍.ഡി കോഴിക്കോട് കേന്ദ്രത്തില്‍ പ്രിന്‍സിപ്പലായിരുന്നു തിരക്കഥാകൃത്ത് ടി. ദാമോദരന്റെ മകള്‍ കൂടിയാണ് ദീദി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























