Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

മുരളിക്കെതിരെ സുരേഷ്‌ഗോപി വട്ടിയൂര്‍ക്കാവില്‍

15 JANUARY 2015 04:26 PM IST
മലയാളി വാര്‍ത്ത.

കെ. മുരളീധരന്‍ മത്സരിച്ച് ജയിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവും. തിരുവനന്തപുരം എം.പി ശശിതരൂരിനെ ലോകസഭയില്‍ നിന്നും രാജി വയ്പിച്ച് നേമത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസും ആലോചിക്കുന്നു. സമൂലമായ രാഷ്ട്രീയമാറ്റങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനത്ത് ലക്ഷ്യമിടുന്നത്.
സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാവുമെന്ന കാര്യം മാസങ്ങള്‍ക്കുമുമ്പേ ഉറപ്പായിരുന്നു. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരമ്പര വീണ്ടും ആരംഭിച്ചത് സുരേഷിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്. ഏഷ്യാനെറ്റിന്റെ ഉന്നതതലങ്ങളില്‍ നിന്നും തീരുമാനമായിരുന്നു ഇത്. ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ നരേന്ദ്രമോഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്.
മുരളിക്കെതിരെ സുരേഷ്‌ഗോപിയെ രംഗത്തിറക്കാന്‍ ബിജെപി തയ്യാറാകുന്നത് നായര്‍ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ്. കൊല്ലത്തുകാരനായ സുരേഷ്‌ഗോപിക്ക് എന്‍എസ്എസ്സുമായി അടുത്ത ബന്ധമുണ്ട്. മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ തനിക്ക് അനുകൂലമാകുമെന്ന് താരം പ്രതീക്ഷിക്കുന്നു. മാത്രവുമല്ല കോടീശ്വരന്‍ പരിപാടിയിലൂടെ യുവതലമുറയ്ക്ക് തന്നോട് താത്പര്യം വര്‍ധിക്കുന്നുണ്ടെന്നും സുരേഷിനറിയാം. ഗണേഷ്‌കുമാര്‍ ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത സംസ്ഥാനത്ത് സുരേഷിന്റെ തോല്‍വി നമുക്ക് പ്രവചിക്കാനാവില്ല.

എന്നാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തന്നെ വേണോ എന്നു ചോദിക്കുന്നവരുണ്ട്.
വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി സുരേഷ്‌ഗോപി നടത്തുന്ന പ്രസ്താവനകള്‍ വിവാദമുണ്ടാക്കിയെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള ലോഞ്ചിംഗിന് അതേറെ സഹായിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി ഹിന്ദുക്കള്‍ ഒരുമിക്കണമെന്നാണ് സുരേഷ് പറഞ്ഞത്. പ്രസ്താവന കേട്ട പലരും വികടത്തരം എന്നു പ്രതികരിച്ചെങ്കിലും കേരളത്തില്‍ രൂഢമൂലമായി മാറി കൊണ്ടിരിക്കുന്ന ഹിന്ദു വോട്ട് ബാങ്കിനെ ഉണര്‍ത്താന്‍ ഇതു സഹായകമാകും. ശാസ്തമംഗലത്താണ് സുരേഷിന്റെ വീട്. ഇത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്.

അതേസമയം ശശിതരൂരിനെ ശിവന്‍കുട്ടിക്കെതിരെ രംഗത്തിറക്കിയാല്‍ വിജയം നേടാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന. സുനന്ദ കേസില്‍ പ്രതിയാകും മുമ്പ് തന്നെ തരൂരിനെ രാജി വയ്പ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തരൂര്‍ രാഷ്ട്രീയം വിട്ടാല്‍ തത്കാലം രക്ഷപ്പെടുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. നേമം മണ്ഡലത്തിലും നായര്‍ വോട്ടുകളുടെ കേന്ദ്രീകരണമുണ്ട്. മാത്രവുമല്ല എഴുത്തിലും വായനയിലും തത്പരരായ ബുദ്ധിജീവികള്‍ ഏറെയുമുള്ള മണ്ഡലമാണ് നേമം. തരൂര്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ നേമത്തിനുവേണ്ടി ചെയ്തിട്ടുമുണ്ട്. സുനന്ദ കേസ് സജീവമാണെങ്കിലും തരൂരിനുള്ള ജനപ്രീതി കുറഞ്ഞിട്ടില്ലെന്നു തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (26 minutes ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (50 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (1 hour ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (2 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (3 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (4 hours ago)

Malayali Vartha Recommends