മഞ്ജുവാര്യരെ തേടി നയന്‍സെത്തി

മഞ്ജുവാര്യരെ കാണാനായി തെന്നിന്ത്യന്‍ സ്വപ്ന സുന്ദരി നയന്‍താരയെത്തി. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്കു ശേഷം, മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികാ നായകന്‍മാരാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്കായിരുന്നു നയന്‍താര എത്തിയത്.
മനോരമ ന്യൂസ് ചാനലിന്റെ 2014 ലെ ഏറ്റവും മികച്ച വാര്‍ത്താതാരമായി മാറിയ മഞ്ജുവാര്യരെ തേടി നയന്‍സ് എത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി.
സത്യന്‍ അന്തിക്കാടിന്റെ തന്നെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍സ് സിനിമയിലെത്തിയത്. തുടര്‍ന്ന് തെന്നിന്ത്യന്‍ റാണിയായി മാറിയ നയന്‍സ്, ലേഡീസ് ആന്റ് ജെന്റില്‍ മെന്‍ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.
തമിഴ്തെലുങ്ക് സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങിയ നയന്‍സ് മലയാള സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവും ഗംഭീരമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
2011 ല്‍ പുറത്തിറങ്ങിയ സ്‌നേഹവീട് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും 1997 ല്‍ പുറത്തിറങ്ങിയ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യരും സത്യന്‍ അന്തിക്കാടിനു വേണ്ടി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























