പട്ടാപ്പകൽ പാളയം ലൈബ്രറിക്കുള്ളിലെ ഒഴിഞ്ഞ മുറിയിൽ വച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം

ലൈബ്രറിക്കുള്ളിൽ പെൺകുട്ടിയെ അക്രമിച്ച ശേഷം ഒളിവിലായിരുന്ന ഇരുപത്തിമൂന്നുകാരനെ പോലീസ് പിടിക്കൂടി. തിരുമല തൃക്കണ്ണാപുരം സ്വദേശി സുജിത് സുരേഷാണ് അറസ്റ്റിലായത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
പാളയത്തെ കേരള സർവ്വകലാശാല ലൈബ്രറിക്കുള്ളിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. പത്തു രൂപയ്ക്കു കിട്ടുന്ന വൺ ഡേ മെമ്പർഷിപ്പെടുത്താണ് പ്രതി ലൈബ്രറിയിൽ പ്രവേശിച്ചത്. 12 മണിയോടെ സുഹൃത്തിനൊപ്പം എത്തിയ പെൺക്കുട്ടിയെ ആളൊഴിഞ്ഞ മുറിയിൽ വച്ചു പ്രതി ഉപദ്രവിക്കുകയായിരുന്നു. അവിടെ നിന്നും ഓടി റിസെപ്ഷനിൽ എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പ്രധാന ലൈബ്രേറിയനെ കണ്ടു പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
ലൈബ്രറിയിലെ സിസിടിവി ക്യാമറകൾ തകരാറിലായിരുന്നതിനാൽ ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമം നടന്നില്ല. വൺ ഡേ മെമ്പർഷിപ്പെടുത്ത വ്യക്തികളുടെ വിവരങ്ങളും ഫേസ്ബുക്കിലൂടെ അവരുടെ ഫോട്ടോകളും ശേഖരിച്ച പോലീസ് പെൺകുട്ടിയുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു പിടിക്കൂടുകയായിരുന്നു. പെൺകുട്ടികൾക്ക് നേരെയുള്ള അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംഭവവും നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























