നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത സിനിമ സീരിയല്‍ നടി സഞ്ജിത ഉഗാലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെയാണ് 22 കാരിയായ നടിയെ മുംബയ് നളസോപാരയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍.
സംഭവദിവസം വൈകുന്നേരം ഏഴിനും ഏഴരയ്ക്കും ഇടയിലാണ് മരണം നടന്നതെന്ന് പൊലീസ് പറയുന്നു. കിടപ്പുമുറിയില്‍ സാരിയുപയോഗിച്ച് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
'കുങ്കുംഭാഗ്യ'യെന്ന സീരിയലിലൂടെയാണ് സഞ്ജിത പ്രശസ്തയായത്. സജന്‍ ഘര്‍, ദില്‍വാലി ദുല്‍ഹ ലേ ജായേഗി, വാഗ്‌ളെ കി ദുനിയ എന്നീ സീരിയലുകളിലെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. വിക്കി കൗശല്‍ നായകനായ ഛാവ എന്ന സിനിമയിലെ വേഷവും കയ്യടി നേടിയിരുന്നു. സൈലന്‍സ് 2: ദി നൈറ്റ് ഔള്‍ ബാര്‍ ഷൂട്ടൗട്ട് എന്ന ചിത്രത്തിലും അഭിനയിച്ചു. നടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























