Widgets Magazine
16
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച് വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി ചാക്കിൽകെട്ടി കൊച്ചി നെട്ടൂര്‍ കുമ്പളം കായലില്‍ തള്ളി; ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കൊന്ന് തള്ളിയത് ആരെയെന്ന് കണ്ടെത്താനാകാതെ പോലീസ്...

24 JUNE 2019 04:05 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി കായലിൽ താഴ്ത്തിയ സംഭവത്തിൽ ഒന്നര വർഷം കഴിഞ്ഞിട്ടും ആളെതിരിച്ചറിയാനാകാതെ പൊലീസ് അന്വേഷണം വഴി മുട്ടുന്നു. 2017 നവംബര്‍ 8ന് കൊച്ചി നെട്ടൂര്‍ കുമ്ബളം കായലില്‍ 25നും 30നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാനായ യുവാവിന്റെ മൃതദേഹം വായില്‍ കിച്ചണ്‍ ടവല്‍ തിരുകി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ ജഡം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധം മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചിരുന്നു. 2016 മുതല്‍ കാണാതായവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം.

പിന്നീട് കേരളത്തിലും തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും (ആന്ധ്ര ,തമിഴ്നാട് ,കര്‍ണാടക) കൊച്ചി കേന്ദ്രമായി പാക്കേജ് അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ യുവതികളെ സമ്ബന്നര്‍ക്ക് എത്തിച്ചു നല്‍കുന്ന പെണ്‍വാണിഭ റാക്കറ്റുകളിലേക്കും കള്ളക്കടത്ത് സംഘങ്ങളിലേക്കും വരെ അന്വേഷണം നീങ്ങിയെങ്കിലും കൊലപാതകത്തെ കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചില്ല. കൊല ചെയ്യപ്പെട്ടത് ആര് എന്നതിനെക്കുറിച്ചുള്ള ഒരു സൂചനപോലും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായില്ല.

കൊല്ലപ്പെട്ട യുവാവ് ധരിച്ചിരുന്നത് മഞ്ഞ പൂക്കളോടുകൂടിയ കടും നീല 'ജേക്കബ് ആരോ' എന്ന ബ്രാന്‍ഡ് ഷര്‍ട്ടാണ്. ഈ ഷര്‍ട്ടിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസിനെ എങ്ങും എത്തിച്ചില്ല. സംഭവം നടന്ന് ആഴ്ചകള്‍ക്ക് മുമ്ബും അതിനുശേഷവും നിശ്ചലമായ മൊബൈല്‍ നമ്ബറുകള്‍ കേന്ദ്രീകരിച്ച്‌ ഇതിനോടകം പതിനായിരക്കണക്കിന് മൊബൈല്‍ നമ്ബറുകളും പരിശോധിച്ചു. അന്വേഷണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് പൊലീസ് ഭാഷ്യം.

എന്നാല്‍, കൊല്ലപ്പെട്ടത് ആരെന്നും ഇതിലൂടെ കൊലയാളികളെയും പിടികൂടാനാകുമെന്ന പ്രതീക്ഷ അന്വേഷണ സംഘം പങ്കുവയ്ക്കുന്നു. വലിയ താമസമില്ലാതെ പ്രതികള്‍ കുടുങ്ങുമെന്നും അന്വേഷണ സംഘം പറയുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, സാദ്ധ്യതകള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ തുടങ്ങിയിടത്ത് നിന്നും ഒരിഞ്ച് പോലും മുന്നോട്ടു പോകാന്‍ ആകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ് എന്നാണ് ആക്ഷേപം.

വ്യക്തമായ ആസൂത്രണം

കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്ബ് തലയ്ക്ക് പിന്നില്‍ മുറിവേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും യുവാവ് ചികിത്സ തേടിയിരുന്നോ എന്ന് കണ്ടെത്താന്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. യുവാവിന്റെ ഷര്‍ട്ട്, മൃതദേഹം അടക്കം ചെയ്ത ചാക്ക്, ചാക്കുകെട്ടി താഴ്ത്തിയ കോണ്‍ക്രീറ്റ് കട്ട എന്നിവ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലും ഒരു തുമ്ബും ലഭിച്ചില്ല. പൊലീസ് നെട്ടൂരിലും പരിസര പ്രദേശങ്ങളിലേയും സി.സി.ടി.വി കാമറകളും അരിച്ചുപെറുക്കി. എന്നാല്‍ ഇതൊന്നും അന്വേഷണസംഘത്തെ കൊലപാതകികളിലേക്കോ കൊലചെയ്യപ്പെട്ട ആളിലേക്കോ എത്തിച്ചില്ല.

വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ഇതോടെ ഉറപ്പായി. കൊല്ലപ്പെട്ട യുവാവിന്റെ മൂന്ന് വിധത്തിലുള്ള ഛായാ ചിത്രങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി തയ്യാറാക്കി. യുവാവിന്റെ തലയോട്ടി അടിസ്ഥാനമാക്കി തയ്യാറാക്കിയ ഛായാചിത്രം അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍, സംശയമല്ലാതെ തെളിവുകളിലേക്ക് കടക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരോടും ഒരു നന്ദി പറയാനുണ്ട്; മലയാളികളുടെ നല്ല മനസ്സിന്; മകന്‍ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു; ആ അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു; എല്ലാത്തിനും നന്ദി ഒരുപാടു നന്ദി  (3 hours ago)

സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നടിമാര്‍  (6 hours ago)

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണിയുടെ പുത്രന്‍  (7 hours ago)

പ്രിയങ്കയുടെ റൊമാന്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു  (7 hours ago)

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് അനുഷ്‌കയുടെ തുറന്നു പറച്ചില്‍  (7 hours ago)

കാണാതായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിലെ കാട്ടിനുള്ളില്‍ കണ്ടെത്തി  (8 hours ago)

ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണം... ബിഗ്‌ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി മാധ്യമപ്രവര്‍ത്തക  (8 hours ago)

വിവാഹ നിശ്ചയം കഴിഞ്ഞ 16കാരിയെ പ്രതിശ്രുതവരന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (9 hours ago)

അടുത്ത ലോകകപ്പ് ഇന്ത്യയില്‍  (9 hours ago)

മഞ്ജുവാര്യര്‍ക്കെതിരെ വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിക്ക് പരിഹാരം  (9 hours ago)

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ അക്രമത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണം; ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി  (9 hours ago)

ബിരിയാണി തിന്നു; 10000 രൂപ കിട്ടി; വ്യത്യസ്തമായി ബിരിയാണി തീറ്റ മത്സരം  (9 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല: , ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി  (9 hours ago)

ഇടിമുറിയിലെ ഉത്തരക്കടലാസുകൾ .........യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ റൂമിലും ഉത്തരക്കടലാസ് കെട്ട്  (10 hours ago)

Malayali Vartha Recommends