Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി മൗനത്തിലാണെങ്കിലും സഹോദരിയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പിന്നോട്ടില്ല

24 JUNE 2019 06:04 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ വലിയ പരാജയം നേരിട്ട കോണ്‍ഗ്രസ് സമഗ്ര അഴിച്ച് പണിക്ക് തയ്യാറായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി മൗനത്തിലാണെങ്കിലും സഹോദരിയും ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പിന്നോട്ടില്ല. പാര്‍ട്ടിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാന്‍ അവര്‍ തയ്യാറാക്കി കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു കഴിഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗവും താമസിക്കാതെ ചേരും. ഇതേസമയം അധ്യക്ഷപദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാഹുല്‍ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉത്തര്‍പ്രദേശില്‍ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിക്കഴിഞ്ഞു. എം.എല്‍.എമാര്‍ എം.പിമാരായതോടെയാണ് ബൈ ഇലക്ഷന്‍ നടക്കുന്നത്. 

യുത്ത് കോണ്‍ഗ്രസില്‍ നിന്ന് അടക്കമുള്ള യുവരക്തങ്ങളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് സമിതികളും ഡി.സി.സിയും രൂപീകരിക്കാനാണ് പ്രിയങ്കാ ഗാന്ധി ഉദ്ദേശിക്കുന്നത്. പുതിയ ഡി.സി.സികളില്‍ 50 ശതമാനം പേരും 40 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. 33 ശതമാനം വനിതാ സംവരണവും ഉറപ്പാക്കണം- തുടങ്ങിയ നിര്‍ദ്ദേശങ്ങളും പ്രിയങ്കാ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതൊക്കെ നടപ്പാക്കുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം. ഗാന്ധികുടുംബത്തിന് ഏറെ വേരോട്ടമുണ്ടായിരുന്ന യു.പി തിരിച്ച് പിടിക്കണമെന്ന് പ്രിയങ്കയ്ക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കണമെന്ന് അവര്‍ വാശിപിടിക്കുന്നത്. പ്രവര്‍ത്തക സമിതിയോഗത്തില്‍ പാര്‍ട്ടിക്കാര്‍ക്കും നേതാക്കള്‍ക്കും ഉണ്ടായ വീഴ്ചകള്‍ സമഗ്രമായി പരിശോധിക്കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്ന പരാതി മൂന്നംഗസമിതി അന്വേഷിക്കുന്നുണ്ട്. അജയ് കുമാര്‍ ലല്ലുവിനെയാണ് യുപിയില്‍ പാര്‍ട്ടി പുനഃസംഘടനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അതസമയം രാഹുല്‍ ഗാന്ധിയ പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങളിലും നയപരമായ കാര്യങ്ങളിലും ഇടപെടാതെ മാറി നില്‍ക്കുന്നത് നേതാക്കളിലും പ്രവര്‍ത്തകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. പല മുതിര്‍ന്ന നേതാക്കളും അതൃപ്തി പുറത്ത് കാട്ടുന്നില്ലെന്നേയുള്ളൂ. പരാജയം സംഭവിക്കുമ്പോള്‍ രാഹുല്‍ ഒളിച്ചോടുകയാണെന്ന ആക്ഷേപവുമുണ്ട്. മഹാരാഷ്്ട്ര, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് കഴിഞ്ഞു. അതിന് മുന്നോടിയായുള്ള യാതൊരു നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ല. അതിനാല്‍ പി.സി.സി അധ്യക്ഷന്‍മാരും അസംതൃപ്തിയിലാണ്. 

കേരളത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ടെങ്കിലും ഇവിടുത്തെ രാഷ്ട്രീയ സ്ഥിതി അനുകൂലമാതിനാല്‍ ആരും യാതൊരു പരാതിയും ഉന്നയിക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ പുനസംഘടന വേണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും 20ല്‍ 19തും നേടിയതോടെ എല്ലാവരും മൗനത്തിലാണ്. പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെയോ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയോ മിടുക്ക് കൊണ്ടല്ല തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. താഴേത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള യാതൊരു നടപടിക്രമങ്ങളും നടത്തുന്നില്ല. കെ.മുരളീധരന്‍ പറഞ്ഞത് പോലെ പിണറായിയുടെ കാരുണ്യം കൊണ്ട് കോണ്‍ഗ്രസ് ജയിച്ചു എന്നാണ് എല്ലാവരും വിലയിരുത്തുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (23 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (31 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends