Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കിളിരൂര്‍, കവിയൂര്‍ പീഡനം, പോള്‍ മുത്തൂറ്റ് വധം, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, അറബിയെ പറ്റിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം, ബിനീഷും ബിനോയിയും തകര്‍ക്കുന്നു

24 JUNE 2019 07:03 PM IST
മലയാളി വാര്‍ത്ത

കിളിരൂര്‍, കവിയൂര്‍ പീഡനം, പോള്‍ മുത്തൂറ്റ് വധം, മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, അറബിയെ പറ്റിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം അങ്ങനെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആണ്‍മക്കളും പലവിധ ക്രിമിനല്‍ കേസുകളിലും ആരോപണവിധേയരായിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടുകയാണെന്ന് ആക്ഷേപം. എസ്.എഫ്.ഐയില്‍ ഉണ്ടായിരുന്നപ്പോള്‍ ബിനീഷ് കോടിയേരിക്കെതിരെ രാഷ്ട്രീയ കേസുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കിളിരൂര്‍ കേസാണ് വിവാദമായത്. അതില്‍ കോടിയേരിയുടെ മക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. ഇരയായ ശാരിയെ കാണാന്‍ എത്തിയ വി.ഐ.പിയോട് ഇവരുടെ പേര് പറഞ്ഞെന്നായിരുന്നു പ്രധാന വിവാദം. ഇക്കാര്യം സന്ദീപ് വാര്യരും ചൂണ്ടിക്കാട്ടുന്നു. കവിയൂര്‍ക്കേസിലും കോടിയേരിയുടെ മക്കളുടെ പേര് ഉര്‍ന്ന് വന്നിരുന്നു. 

വ്യവസായി പോള്‍ മുത്തൂറ്റ് വധക്കേസില്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവം നടക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. അതിനാല്‍ രാഷ്ട്രീയമായും അല്ലാതെയും അദ്ദേഹം പ്രതിസന്ധിയിലായി. അവസാനം സി.ബി.ഐ ആ കേസ് ഏറ്റെടുത്തു. സംസ്ഥാന പൊലീസ് കണ്ടെത്തിയത് പോലെ, പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്ന് സി.ബി.ഐയും കണ്ടെത്തി. അതോടെയാണ് പ്രശ്‌നം കെട്ടടങ്ങിയത്. 
തിരുവനന്തപുരം പൊന്‍മുടിയിലെ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ ബിനീഷ് കോടിയേരിക്ക് പങ്കുണ്ടെന്ന വാര്‍ത്തകള്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് പുറത്ത് വന്നിരുന്നു. അതിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ കല്യാണം നടന്നത്. വിവാഹ സല്‍ക്കാരം നടത്തിയത് മെര്‍ക്കിസ്റ്റണ്‍ ഭൂമി വാങ്ങിയ വ്യവസായി സേവി മനോമാത്യു ആണെന്ന് അന്നത്തെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. 

കോടിയേരിയുടെ രണ്ട് മക്കള്‍ക്കുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അതില്‍ എന്തെങ്കിലും വസ്തുതയുണ്ടെന്ന് ജനം വിശ്വസിച്ചാല്‍ തെറ്റില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മാഫിയ പോലെയാണ് ബിനീഷും ബിനോയിയും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് സംസ്ഥാനം കണ്ട ഏറ്റവും വലിയ നിക്ഷേപക തട്ടിപ്പുകളിലൊന്നാണ്. ശബരിനാഥന്‍ എന്ന യുവാവിനെ മുന്‍ നിര്‍ത്തി ബിനീഷ് കോടിയേരിയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ഇടപെട്ടാണ് അതില്‍ നിന്ന് ബിനീഷിനെ ഒഴിവാക്കിയതെന്നും സന്ദീപ് വാര്യര്‍ ആരോപിക്കുന്നു. നടന്‍ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായപ്പോള്‍ ബിനീഷുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പക വീട്ടുകയാണെന്ന് ഭാര്യ കാവ്യാമാധവന്‍ ആരോപിച്ചിരുന്നു. 

യു.എ.ഇ പൗരനായ മര്‍സൂഖിയുടെ കയ്യില്‍ നിന്നും 13 കോടി വാങ്ങിയ ശേഷം മുങ്ങിയ ബിനോയി കോടിയേരിക്ക് ആദ്യം യാത്രാ വിലക്കുണ്ടായിരുന്നു. അതിന് ശേഷമാണ് മര്‍സൂഖി കേരളത്തിലെത്തിയത്. ആദ്യം പരാതി നിഷേധിച്ച ബിനോയി പിന്നീട് മുഴുവന്‍ പണവും നല്‍കി കേസ് ഒത്ത് തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ ഈ പണം എന്ത് ബിസിനസ്സിനാണ് കടം വാങ്ങിയതെന്നും എങ്ങനെയാണ് തിരികെ നല്‍കിയതെന്നും വ്യക്തമാക്കാന്‍ ബിനോയിയോ, കോടിയേരിയോ തയ്യാറായില്ല. ബിനോയി ദുബായില്‍ ഡാന്‍സ് ബാര്‍ നടത്തിയിരുന്നെന്ന് വ്യാപക പ്രചാരണം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് പുതിയ ആരോപണങ്ങള്‍. എന്തായാലും സെക്രട്ടറിയുടെ മക്കളെ നിലയ്ക്ക് നിര്‍ത്തണമെന്ന് പാര്‍ട്ടിക്ക് അകത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (24 minutes ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (32 minutes ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (1 hour ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (1 hour ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (3 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (3 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (3 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (3 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (4 hours ago)

Malayali Vartha Recommends