പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിയും, പണം തട്ടലും:- സംഘത്തിലെ പ്രധാനി കസ്റ്റഡിയിൽ

പ്രമുഖരെ കെണിയിൽപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം നിര്‍ത്തി നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ച് , ഭീക്ഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനി റുവൈസ് (23) പൊലീസ് കസ്റ്റഡിയിയല്‍ . തളിപ്പറമ്ബ് ഡി വൈ എസ് പി, ടി. കെ. രക്തനകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മുംബൈയില്‍ പനവേലില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. തളിപ്പറമ്ബില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജര്‍ ആക്കി.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രമുഖരാണ് കെണിയില്‍പെട്ടത്.മോഷണകേസുമായി ബന്ധപ്പെട്ട അന്വേഷനത്തിനിടയില്‍ മൊബൈല്‍ പരിശോധിക്കുമ്ബോള്‍ ആണ് കെണിയുടെ വിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയവേ ഇയാള്‍ രക്ഷപെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയിരുന്നു.
പിന്നീട് മുംബൈയിലേക്ക് കടന്ന് ഹോട്ടലുകളിലും മറ്റും ജോലി ചെയ്തു വരികയായിരുന്നു റുവൈസ്. അന്വേഷണം ശക്തമാക്കാനും പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ പിടിക്കാനും ഉള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണ്ണാടകയിലും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്.
https://www.facebook.com/Malayalivartha

























