Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

ബിജെപിയില്‍ എന്ന് ചേരുമെന്ന് അറിയിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടു; കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി

24 JUNE 2019 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്

കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ എംപി എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപിയിലേക്ക് തന്നെ അമിത് ഷാ സ്വാഗതം ചെയ്തതായി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയില്‍ എന്ന് ചേരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത് അറിയിക്കണമെന്ന് അമിത് ഷാ പറഞ്ഞതായും അബ്ദുള്ളക്കുട്ടി അറിയിച്ചു.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബിജെപി പാർലമെന്‍ററി പാർടി ഓഫീസിൽ ദേശീയ നേതാക്കളുമായി അബ്‍ദുള്ളക്കുട്ടി ചർച്ച നടത്തുകയാണ്.

മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ തന്നോട് ബിജെപിയില്‍ ചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്ന് നേരത്തെ അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. പാർലമെന്‍റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. 'ബിജെപിയിൽ ചേരൂ', എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറ‍ഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയിൽ പങ്കാളിയായ വിവരം താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചു എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിലാണ് അബ്ദുല്ല കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

നേരത്തേ കേരളാ നേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയെന്നും ചർച്ചകൾ നടത്തിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കാണാനെത്തിയത്.

# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി. നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ. എന്ത് കൊണ്ട് ഈ വിജയം ഉണ്ടായി? എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ, പ്രതിപക്ഷക്കാർ മാത്രമല്ല. BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം, ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്. മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു.... നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക... ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി.

2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിയത്.

കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ? സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്... നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്.... നരേന്ദ്രമോദിയെ വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്.... പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (5 minutes ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (10 minutes ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (15 minutes ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (30 minutes ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (4 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (4 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (5 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (5 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (5 hours ago)

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി... ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്....  (5 hours ago)

റഹീമിന് വേണ്ടി കേരളം ഒന്നിച്ചു... മലയാളികളെ അഭിനന്ദിച്ച് ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ജി.എസ്. പ്രദീപ്  (5 hours ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (5 hours ago)

ആദ്യം സന്തോഷം പിന്നെ... ഗള്‍ഫിലെ മഴ ആദ്യം സന്തോഷം നല്‍കിയെങ്കിലും മഴ കനത്തതോടെ ദുരിതങ്ങള്‍ ബാക്കി; ദുബൈയില്‍ മഴ തുടരുന്നു, വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാ  (5 hours ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പതാകയുള്ള കപ്പലിലെ മലയാളി ജീവനക്കാരി സുരക്ഷിതയായി കേരളത്തിലെത്തി  (6 hours ago)

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും  (7 hours ago)

Malayali Vartha Recommends