സരിതയുടെ ഫോട്ടോയെടുത്ത യുവാക്കള്‍ ആപ്പിലായി

സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ് നായരുടെ ഫോട്ടോ മുബൈലില്‍ പകര്‍ത്തിയ യുവാക്കളെ സരിത പിന്‍തുടര്‍ന്ന് പിടികൂടി ഫോട്ടോ ഡിലീറ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ചേര്‍ത്തലയിലാണ് സംഭവം.
സരിത എസ് നായര്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ചിത്രം എടുക്കുകയായിരുന്നു.
എറണാകുളത്തേക്ക് കാറില്‍ പോവുകയായിരുന്നു സരിത. പിന്നാലെ ബൈക്കില്‍ വന്ന ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ സരിതയെ തിരിച്ചറിയുകയും പിന്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കാമറയില്‍ ചിത്രം എടുക്കുകയുമായിരുന്നു. ഇത് മനസിലാക്കിയ സരിതയും ഒപ്പം ഉണ്ടായിരുന്നവരും ബൈക്കിനെ മറികടന്ന് തടഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയ സരിത യുവാക്കളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും മൊബൈല്‍ ഫോണ്‍ വാങ്ങി ചിത്രം ഡെലിറ്റ് ചെയ്യുകയും ചെയ്തു.
സംഭവമറിഞ്ഞ് നാട്ടുകാരുംകൂടി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചേര്‍ത്തല സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെ സരിതയും കൂട്ടരും സ്‌റ്റേഷനില്‍ എത്തി. യുവാക്കളുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് പറഞ്ഞ സരിത പിന്നീട് പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് യുവാക്കളെ താക്കീത് ചെയ്ത് പോലീസ് വിട്ടയക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























