സിപിഎമ്മിന്റെ ജനസ്വാധീനം കുറഞ്ഞെന്ന് എം.എ.ബേബി

സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ ഇടിവുണ്ടായതായി പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ നിന്ന് എട്ട് സീറ്റായി ഉയര്‍ന്നു എന്ന് മേനി നടിക്കേണ്ടതില്ലെന്നും ബേബി പറഞ്ഞു. സി.പി.ഐ.എം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി.
പശ്ചിമബംഗാളിലെ തിരിച്ചടിയാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും കണ്ടത്. ഇതിനെ സ്വയം വിമര്‍ശനപരമായി കാണണം. കേരളത്തിലെ സാഹചര്യത്തില്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ നേടാമായിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സി.പിഎമ്മിന് കഴിഞ്ഞില്ലെന്നും ബേബി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























