മോദിയെ പ്രകീര്‍ത്തിച്ചത് ശരിയായില്ലെന്ന് പി സി ചാക്കോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശശി തരൂര്‍ പ്രകീര്‍ത്തിച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ. നിരുത്തരവാദപരവും അനവസരത്തിലുള്ളതുമാണ് പ്രസ്താവന. മോദിയെ പുകഴ്ത്തുന്നത് അംഗീകരിക്കാനാകില്ല. ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസുകാരന് യോജിച്ചതല്ലെന്നും ചാക്കോ പറഞ്ഞു. കൊല്‍ക്കത്തിയില്‍ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു ചാക്കോ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് മോദി അഭിനന്ദിച്ചത് തന്നെ ഏറെ സ്പര്‍ശിച്ചുവെന്നും കേന്ദ്രത്തില്‍ മോദിയുടെ സംഘം നല്ലതാണെന്നും ശരിയായ ആള്‍ക്കാരെയാണ് അദ്ദേഹം കൂടെക്കൂട്ടിയിട്ടുള്ളതെന്നുമായിരുന്നു തരൂരിന്റെ പ്രസ്താവന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























