ബാര്‍ കോഴക്കേസില്‍ സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പന്ന്യന്‍

ബാര്‍ കോഴക്കേസില്‍ സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേസ് ഇല്ലാതാക്കാന്‍ തീവ്ര ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ പ്രതികളായവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനം. സോളാര്‍ കമ്മീഷനുമുന്നില്‍ സിപിഐ തെളിവ് നല്‍കുമെന്നും പന്ന്യന്‍ പറഞ്ഞു. ഈ സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനമൊഴിയും. തന്റെ അഭിപ്രായം കൂടി കേട്ടശേഷം മാത്രമേ പാര്‍ട്ടി തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























