ബിജെപി വിളിച്ചാല്‍ ഇല്ലെന്നു പറയില്ലെന്ന് സുരേഷ് ഗോപി

ബിജെപി വിളിച്ചാല്‍ ഇല്ലെന്നു പറയില്ലെന്ന് നടന്‍ സുരേഷ് ഗോപി. ഇക്കാര്യത്തില്‍ ബിജെപി ആദ്യം നിലപാട് വ്യക്തമാക്കട്ടെ. ആദ്യം പറയേണ്ടത് ഞാനല്ല, ബിജെപിയാണ്. മോഡിജി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ അണികള്‍ ആവശ്യപ്പെട്ടാല്‍ നോ എന്ന് പറയില്ല. ഇത്രയും കാലം ഞാന്‍ ഒന്നും വേണ്ടെന്ന് വച്ചു ഇനി അങ്ങിനെയല്ല.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള പ്രസംഗം വിവാദമാക്കിയതിനു പിന്നില്‍ ദുഷ്ടലാക്കുണ്ട്. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുകയായിരുന്നെന്നും സുരേഷ് ഗോപി ആരോപിച്ചു.
താന്‍ എല്ലാ പാര്‍ട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വേണ്ടിയും നിരവധി കാലം പ്രവര്‍ത്തിച്ചിരുന്നു. അതെന്താണെന്ന് എ.കെ.ആന്റണിയോട് ചോദിച്ചാല്‍ മതി.അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























