കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 15 കിലോ കുങ്കുമപ്പൂവ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പതിനഞ്ച് കിലോ കുങ്കുമപ്പൂവ് പിടികൂടി. കാസര്‍കോട് സ്വദേശികളില്‍ നിന്നുമാണ് കുങ്കുമപ്പൂവ് പിടികൂടിയത്. വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് ഇന്റലിജന്‍സ് കുങ്കമപ്പൂവ് പിടികൂടിയത്. ഇന്ന് രാവിലെ ആറ് മണിക്ക് ഷാര്‍ജ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളില്‍ നിന്നാണ് 15 കിലോ കുങ്കുമപ്പൂവ് പിടികൂടിയത്. പിടിച്ചെടുത്ത കുങ്കുമപ്പൂവിന് 27 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുങ്കുമപ്പൂവ്. കുങ്കുപ്പൂവ് കടത്തുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെ മൂന്നരയോടെ ദുബായില്‍ നിന്നു വന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരെ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കിയത്. അതിനിടെ മറ്റൊരു യാത്രക്കാരനില്‍ നിന്ന് അരക്കിലോ സ്വര്‍ണവും കണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























