ബാര്‍ കോഴ, അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് വിജിലന്‍സിന് മൊഴി നല്‍കും

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാര്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വിജിലന്‍സിന് ഇന്ന് മൊഴി നല്‍കും. അസോസിയേഷന്‍ പ്രസിഡന്റ് ഡി.രാജ്കുമാര്‍, സെക്രട്ടറി ധനേഷ്, വൈസ് പ്രസിഡന്റ് പി.എന്‍. കൃഷ്ണദാസ് എന്നിവരാണ് വിജിലന്‍സ് എസ്പി സുകേശിന് മൊഴി നല്‍കുക. ബാറുകള്‍ തുറക്കുന്നതിന് മന്ത്രി കെഎം മാണിക്ക് രണ്ട്‌കോടി രൂപ കോഴ നല്‍കിയെന്നാണ് കേസ്. ഇതിനു മുമ്പ് വിജിലന്‍സ് മൂന്ന് പ്രവിശ്യം അസോസിയേഷന്‍ ഭാരവാഹികളോട് മൊഴിനല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസയച്ചെങ്കിലും ഇവര്‍ മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല.
ബാര്‍ കോഴ വിവാദത്തില്‍ നിര്‍ണായക സാക്ഷികള്‍ ഹാജരായി മൊഴി നല്‍കാത്തതാണു പ്രാഥമികാന്വേഷണം വൈകാന്‍ കാരണമെന്നു വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസില്‍ ആകെ 26 പേര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആരോപണമുന്നയിച്ച ബാര്‍ ഉടമ ബിജു രമേശ് നേരത്തേ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























