Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ആശങ്കയോടെ പ്രവാസികളും... ഒളിച്ചോടിയ ദുബായ് ഭരണാധികാരിയുടെ ഭാര്യ പ്രിന്‍സസ് ഹയ എവിടെയുണ്ടെന്ന് കണ്ടെത്തി; 31 മില്യണ്‍ പൗണ്ടുമായി ദുബായ് കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടിയ രാജകുമാരിയെ ഏതറ്റം വരെ പോയി പണി കൊടുക്കാനും തയ്യാര്‍; കുട്ടികളെ വിട്ട് കിട്ടണമെന്ന അഭ്യര്‍ത്ഥിച്ച് ലണ്ടന്‍ ഹൈക്കോടതിയില്‍

03 JULY 2019 09:48 PM IST
മലയാളി വാര്‍ത്ത

ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് മക്തൂം വല്ലാത്ത നിരാശയിലാണ്. ഭാര്യ പ്രിസന്‍സസ് ഹയ ഒളിച്ചോടിയതിന്റെ നാണക്കേട് ഒരു വശത്ത്. മറ്റൊരു വശത്ത് കുട്ടികളേയും കൊണ്ടു പോയതിന്റെ ദു:ഖം. അതിനാല്‍ തന്നെ ഒട്ടും വിട്ടുവീഴ്ചയ്ക്ക് ഭരണാധികാരി തയ്യാറല്ല. എന്ത് വില കൊടുത്തും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് ഷേക്ക്. അതിന്റെ ആദ്യപടിയായി കുട്ടികളെ വിട്ട് കിട്ടണമെന്ന് അഭ്യര്‍ത്ഥിച്ച് ഷെക്ക് ലണ്ടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

31 മില്യണ്‍ പൗണ്ടുമായി കൊട്ടാരത്തില്‍ നിന്നും മുങ്ങിയ ഹയയെ തിരിച്ച് കിട്ടാന്‍ ഏതറ്റം വരെയും പോകാനും തയ്യാറാണെന്നാണ് കൊട്ടാരവുമായി ബന്ധമുള്ളവര്‍ പറയുന്നത്. ഒളിച്ചോടി പ്രിന്‍സസ് ഹയ ഒളിവില്‍ കഴിയുന്നത് ഇന്ത്യന്‍ ബില്യണയറായ ലക്ഷ്മി മിത്തലില്‍ നിന്നും വാങ്ങിയ ലണ്ടന്‍ കെന്‍സിങ്ടണ്‍ പാലസിന്റെ ആഡംബരക്കൊട്ടാരത്തിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്.

തന്നെ വഞ്ചിച്ച് പോയ ഭാര്യയ്‌ക്കെതിരെ ലണ്ടന്‍ ഹൈക്കോടതിയുടെ ഫാമിലി ഡിവിഷനിലാണ് ഷെയ്ഖ് ഹരജി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഹിയറിങ് ജൂലൈ 30ന് നടക്കുന്നതായിരിക്കും. ഷെയ്ഖിന്റെ കുട്ടികളെ ഹയ അദ്ദേഹത്തിനൊപ്പം ദുബായിലേക്ക് അയക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിക്കുകയും ചെയ്യും. 45 കാരിയായ ഹയ ദുബായ് കൊട്ടാരത്തില്‍ നിന്നും ഒളിച്ചോടുകയും ലണ്ടനിലെത്തിയെന്നും കോടതി നടപടി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കുട്ടി തട്ടിക്കൊണ്ട് പോയതാണെന്ന് വ്യക്തമായാല്‍ കുട്ടിയെ വിട്ട് കൊടുക്കുന്നതിനുള്ള കരാര്‍ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ഹേഗ് കണ്‍വന്‍ഷന്‍ പ്രകാരമുണ്ടാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച രേഖകള്‍ ദുബായ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അവ ലണ്ടന്‍ ഹൈക്കോടതിയിലേക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ ആവശ്യത്തെ സമ്മതിച്ച് കുട്ടികളെ വിട്ട് കൊടുക്കാന്‍ ഹയ തയ്യാറല്ലെന്നും ഇതിനെതിരെ പോരാടാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. മുന്‍ ജോര്‍ദാന്‍ രാജാവിന്റെ മകളായ ഹയ പുതിയൊരു ജീവിതം തേടിയാണ് 31 മില്യണ്‍ പൗണ്ടുമായി ദുബായില്‍ നിന്നും മക്കളൊടൊപ്പം ലണ്ടനിലേക്ക് കടന്നത്. തുടര്‍ന്ന് കെന്‍സിങ്ടണ്‍ പാലസിനടുത്ത് 85 മില്യണ്‍ പൗണ്ട് കൊടുത്തു കൊട്ടാര സദൃശമായ വീട് വാങ്ങി അതിനകത്ത് ഒളിച്ച് താമസിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2017ലായിരുന്നു ലക്ഷ്മി മിത്തലില്‍ നിന്നും അവര്‍ ഈ വീട് വാങ്ങിയത്.

ലണ്ടനിലെ ഏറ്റവും ആഡംബര പൂര്‍ണമായ തെരുവില്‍ നിലകൊള്ളുന്ന ഈ പ്രോപ്പര്‍ട്ടി കെന്‍സിങ്ടണ്‍ പാലസില്‍ നിന്നും വളരെ അടുത്താണ് നിലകൊള്ളുന്നത്. ഈ വീട് വാങ്ങിയതിന് ശേഷം ഇതില്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി അനുവാദം തേടുകയായിരുന്നു ഹയ ചെയ്തിരുന്നത്. തന്റെ ഭര്‍ത്താവിനെതിരെ ലണ്ടനില്‍ നിയമയുദ്ധം നടത്താനാണ് ഹയ ഒരുങ്ങുന്നതെന്നാണ് സൂചന. തന്റെ ഭാര്യ അപ്രത്യക്ഷയായതിനെ കുറിച്ച് ഷെയ്ഖ് ചില പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നുവെന്നാണ് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങള്‍ക്കിടയില്‍ ഒരു മുറിവുണ്ടായിരിക്കുന്നുവെന്നും യാതൊരു മരുന്നിനും അതിനെ സുഖപ്പെടുത്താനാവില്ലെന്നുമായിരുന്നു ഷെയ്ഖ് പ്രതികരിച്ചിരുന്നത്.

അതേ സമയം ഹയ, ഷെയ്ഖില്‍ നിന്നും വിവാഹമോചനം തേടുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഷെയ്ഖിന്റെ ഒരു മകളായ ലാതിഫ എന്ന 33 കാരി കഴിഞ്ഞ വര്‍ഷം ദുബായില്‍ നിന്നും കടന്ന് കളഞ്ഞിരുന്നുവെങ്കിലും പിന്നീട് പിടികൂടി ഇപ്പോള്‍ ദുബായില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ദുബായില്‍ തടവറക്ക് സമാനമായ ജീവിതമാണെന്നും അതിനാല്‍ സ്വാതന്ത്ര്യം കൊതിച്ച് പലായനം ചെയ്യുകയായിരുന്നുവെന്നും ലാതിഫ വെളിപ്പെടുത്തിയിരുന്നു. എന്തായാലും വല്ലാത്തൊരവസ്ഥയിലാണ് ദുബായ് രാജ കുടുംബം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (3 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (3 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (4 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends