ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..

വളരെ നടുക്കുന്ന വാർത്തയാണ് പുറത്തു വരുന്നത് . ഉത്തരാഖണ്ഡിലെ വിനോദസഞ്ചാര കേന്ദ്രമായ മസൂറിയിലെ ഹോംസ്റ്റേയില്‍ ഡല്‍ഹി സ്വദേശിയായ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡല്‍ഹി കിദ്വായ് നഗര്‍ ഈസ്റ്റില്‍ താമസിക്കുന്ന രാധാ ഗായത്രിയാണ് മരിച്ചത്. ഗുരുഗ്രാമിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പരിശോധനകള്‍ക്കായി ഡെറാഡൂണിലെ കൊറോണേഷന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ വിദ്ഗ്ദ്ധരായ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിച്ച്, പൂര്‍ണ്ണമായും ക്യാമറയില്‍ പകര്‍ത്തിക്കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്താനാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് സൗമ്യ ശ്രീചരണിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീചരണും ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഇയാള്‍ പുണെ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ നവംബര്‍ എട്ടിനായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
വിവാഹശേഷം ദമ്പതികള്‍ നടത്തിയ വിനോദയാത്രയ്ക്കിടയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറുന്നത്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ദമ്പതികള്‍ ആദ്യം ഋഷികേശിലാണ് എത്തിയത്. തുടര്‍ന്ന് ജൂണ്‍ പതിനാലിന് രാത്രി വൈകിയാണ് ഇവര്‍ മസൂറിയിലെ ടിപ്രിധാറിലുള്ള 'കിയാന' ഹോംസ്റ്റേയില്‍ എത്തിയത്. ഹോംസ്റ്റേയിലെ 'ബ്ലിസ്' എന്ന് പേരിട്ടിരിക്കുന്ന മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്.രാത്രി പതിനൊന്നരയോടെ മുറിയില്‍ പ്രവേശിച്ച ഇവര്‍ പുലര്‍ച്ചെ വരെ മദ്യപിച്ചിരുന്നതായി ഭര്‍ത്താവ് ശ്രീചരണ്‍ പോലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ വ്യക്തമാക്കുന്നുണ്ട്.
പുലര്‍ച്ചെ മൂന്നരയോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ രാവിലെ താന്‍ ഉണര്‍ന്നുനോക്കിയപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ തറയില്‍ കിടക്കുന്ന ഭാര്യയെയാണെന്ന് ശ്രീചരണ്‍ പറയുന്നു. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ഗായത്രിയുടെ ശരീരം.പരിഭ്രാന്തനായ ഇയാള്‍ ഉടന്‍ തന്നെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഹോംസ്റ്റേയില്‍ യുവതി അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന സന്ദേശം മസൂരി പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് പോലീസും ആംബുലന്‍സും ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു.
ആംബുലന്‍സിലുണ്ടായിരുന്ന ഫാര്‍മസിസ്റ്റ് ഉടന്‍ തന്നെ യുവതിയെ പരിശോധിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.യുവതിയുടെ ശരീരം വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നുവെന്നും കിടക്കവിരിയില്‍ രക്തക്കറകള്‍ കണ്ടെത്തിയതായും പോലീസ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























