Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

ധനമന്ത്രി പറയുന്നത് കള്ളം! ശമ്പളം മുടങ്ങിയതിന് കാരണം സാമ്പത്തിക പ്രതിസന്ധി; ഒന്നാം പ്രവർത്തി ദിവസം കൃത്യമായി ശമ്പളം നൽകുന്ന സർക്കാർ രണ്ടാം പ്രവർത്തി ദിവസം ആയിട്ടും ശമ്പളം നൽകാനാകാതെ ഇരുട്ടിൽ തപ്പുന്നു

03 JULY 2019 04:57 PM IST
മലയാളി വാര്‍ത്ത

രണ്ട് ലക്ഷം സർക്കാർ ജീവനകാർക്ക് ശമ്പളം മുടങ്ങിയത് സാങ്കേതിക തകരാറാണെന്ന് ധനമന്ത്രി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അത് പൂർണമായും ശരിയല്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കാരണം.

ഒന്നാം പ്രവർത്തി ദിവസം കൃത്യമായി ശമ്പളം നൽകുന്ന സർക്കാർ രണ്ടാം പ്രവർത്തി ദിവസം ആയിട്ടും ശമ്പളം നല്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് . ഡോ. തോമസ് ഐസക്കും പിണറായി വിജയനും തമ്മിലുള്ള ശീത സമരത്തിന്റെ ഭാഗമായി രൂപം കൊണ്ട മെല്ലെപോക്ക് നയവും ശമ്പളം മുടങ്ങിയതിന് കാരണമെന്ന് അറിയുന്നു. വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ധനമന്ത്രി എന്ന നിലയിൽ പ്രശോഭിച്ച ഐസക് ഇക്കുറി അശക്തനും നിസഹായനുമായി. പിണറായിയുടെ പ്രമാണിത്തമാണ് ഐസകിന്റെ ഗരിമ കുറച്ചത്.

റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനമായ ഇ കുബേറിലെ സാങ്കേതിക തകരാറാണ് ശമ്പളം മുടങ്ങാൻ കാരണമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും റിസർവ് ബാങ്കിലെ ഒരു സംവിധാനവും പത്ത് മിനിറ്റിൽ കൂടുതൽ തകരാറിലാവില്ലെന്നാണ് റിസർവ് ബാങ്ക് നൽകുന്ന സൂചന. റിസർവ് ബാങ്ക് കേരള സർക്കാരല്ല!

വിവിധ പ്രശ്നങ്ങളാൽ പ്രതിസന്ധിയിലായ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കൊണ്ടാണ് ശമ്പളം മുടങ്ങിയത്. സാലറി ചാലഞ്ചിൽ പങ്കെടുത്ത ജീവനക്കാർ ഉൾപ്പെടെ എല്ലാവരും അതിശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. റിസർവ് ബാങ്കിന്റെ സോഫ്റ്റ് വെയറിലുണ്ടാകുന്ന തകരാർ കാരണമാണ് ശമ്പളം മുടങ്ങിയെന്നാണ് സർക്കാരിന്റെ വിശദീകരണം. എല്ലാ ഒരു ചെറിയ ശതമാനം ജീവനകാർക്ക് ജൂൺ മാസത്തെ ശമ്പളം ജൂലൈ ഒന്നിനും രണ്ടിനുമായി ലഭിച്ചു. സാങ്കേതിക തടസമാണെന്ന് വരുത്തി തീർക്കാനാണ് ഒരു ചെറിയ വിഭാഗം ജീവനകാർക്ക് ശമ്പളം നൽകിയതെന്നും കേൾക്കുന്നു.

അതേസമയം 24മണിക്കൂറും ജോലി ചെയ്യുന്ന പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥന് പോലും മാസം തുടങ്ങി 2ദിവസം കഴിഞ്ഞിട്ടും ശമ്പളമോ, യൂണിഫോം അലവൻസോ കിട്ടാത്തതു സേനയിൽ പരക്കെ അമർഷത്തിന് വഴി തെളിച്ചിട്ടുണ്ട്. ഭരണ പക്ഷം ആയാലും പ്രതിപക്ഷം ആയാലും എല്ലാപേരും ജോലി ചെയ്യുന്നതു പ്രതിമാസം ആദ്യ പ്രവർത്തി ദിവസം കൃത്യമായി ലഭിക്കുന്ന ശമ്പളത്തെ ആശ്രയിച്ചാണ്. 2ദിവസം കഴിഞ്ഞിട്ടും ശമ്പളം കിട്ടിയിട്ടില്ല

കഴിഞ്ഞ 50 വർഷത്തെ ആദ്യ സംഭവമാണ് ഇത്. കോൺഗ്രസും കമ്യൂണിസ്റ്റും ഭരിച്ചിട്ടും ഇത്തരമൊരു അവസ്ഥ സംഭവിച്ചിട്ടില്ല. ഡോ. തോമസ് ഐസക് മന്ത്രിയായതോടെ കേരളത്തിന്റെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടും എന്നാണ് കരുതിയിരുന്നത്. അതിനു മുമ്പ് കെ.എം മാണി ധനമന്ത്രിയായിരുന്നപ്പോൾ സാമ്പത്തികനില പരുങ്ങലിലായെങ്കിലും ട്രഷറി പൂട്ടുന്ന ഒരു സാഹചര്യം അദ്ദേഹം സംജാതമാക്കിയില്ല. കെ.എം മാണിയുടെ ധനകാര്യ മിടുക്ക് തന്നെയായിരുന്നു കാരണം.

ഹൈക്കോടതിയിലും ശമ്പളം കിട്ടിയിട്ടില്ല. കേരള ഗവർണർക്ക് ശമ്പളം കിട്ടി എന്നാണ് കരുതുന്നത്. എന്നാൽ രാജ് ഭവൻ ജീവനകാർക്ക് ശമ്പളം കിട്ടിയിട്ടില്ല. മന്ത്രിമാരുടെയും അവരുടെ ജീവനക്കാരുടെയും ശമ്പളം ഒന്നിന് തന്നെ നൽകി. എന്നാൽ അധ്യാപകരുടെ ശമ്പളം നൽകിയിട്ടില്ല. ധനമന്ത്രിയും അദ്ദേഹത്തിന്റെ വകുപ്പും ശമ്പളം മുടങ്ങിയതിനെ കുറിച്ച് ആദ്യം പ്രതികരിച്ചില്ല. സാങ്കേതിക തകരാറാണ് കാരണമെന്നാണ് അവരുടെ വിശദീകരണം. ശമ്പളം മുടങ്ങാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന വാർത്ത പുറം ലോകം അറിഞ്ഞതോടെയാണ് മന്ത്രി സാങ്കേതിക വിശദീകരണവുമായി രംഗത്തെത്തിയത് .

പാർലെമെന്റിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെ ഉദ്യോഗസ്ഥർക്കിടയിലുണ്ടായ മെല്ലെ പോക്ക് നയവും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ സർക്കാരിനെ തീരെ വിശ്വാസത്തിലെടുത്തിട്ടില്ല.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (3 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (3 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (4 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends