Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

നാട്ടുകാർ രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചിട്ടില്ല; പൊലീസ് സ്റ്റേഷനിലേക്ക് പോയത് ആരോഗ്യവാനായി; കസ്റ്റഡിയിലായിരിക്കെ വനിതാ ഉദ്യോഗസ്ഥ തന്നെ മർദിച്ചു; നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്

03 JULY 2019 05:09 PM IST
മലയാളി വാര്‍ത്ത

നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ മഞ്ജുവിന്റെ നിർണായക മൊഴി പുറത്ത്. തനിക്ക് കേസിൽ പങ്കില്ലെന്നും പണമിടപാട് എല്ലാം നടത്തിയത് രാജ്കുമാറാണെന്നും മഞ്ജു വ്യക്തമാക്കി. പണം കൈമാറിയത് മലപ്പുറം സ്വദേശി നാസറിനാണെന്നും മഞ്ജു പറഞ്ഞു. കുമളിയിൽ കൊണ്ടുപോയാണ് പണം കൊടുത്തിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും ആൾക്കാരിൽ നിന്ന് വാങ്ങിയ പണം സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും മഞ്ജു പ്രതികരിച്ചു. രാജ്‌കുമാറിന്റെ വാഹനം ഓടിച്ചിരുന്നത് മഞ്ജുവിന്റെ ഭർത്താവായിരുന്നു. നാട്ടുകാർ രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിലേക്ക് ആരോഗ്യവാനായിട്ടാണ് പോയതെന്നും മഞ്ജു പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയാണ് മഞ്ജു.

കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ് കുമാറിനെ പോലീസ് മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു എന്നും മഞ്ജു വ്യക്തമാക്കി. നാട്ടുകാരുടെ ഭാഗത്ത് നിന്ന് ചെറിയ പ്രതികരണങ്ങളുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചില്ല എന്നും അവർ പറഞ്ഞു. കസ്റ്റഡിയിലായിരിക്കെ വനിതാ ഉദ്യോഗസ്ഥയായ ഗീതു തന്നെ മര്‍ദ്ദിച്ചു. മറ്റൊരു പ്രതിയായ ശാലിനിയേയും മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ അത് ആരാണെന്ന് അറിയില്ല എന്നും മഞ്ജു പറഞ്ഞു. 2,30,000 ശാലിനിയുടെ കൈയിലും കുമാറിന്റെ കൈയില്‍ 75,000 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. 4.63 കോടി രൂപ അക്കൗണ്ടിലുണ്ടെന്നാണ് രാജ്കുമാര്‍ പറഞ്ഞിരുന്നത്. പണം കുട്ടിക്കാനം ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. വണ്ടിപ്പെരിയാറില്‍ ചിറ്റപ്പന്റെ വീട്ടിലാണ് ശാലിനിയും രാജ്കുമാറും താമസിച്ചിരുന്നതെന്നാണ് പറഞ്ഞിരുന്നത്. എല്ലാ ദിവസം ഹെഡ് ഓഫീസായ മലപ്പുറത്ത്‌ നിന്നെത്തി പണം ശേഖരിക്കുകയാണ് പതിവ് എന്നാണ് തങ്ങളോട് പറഞ്ഞിരുന്നത്. ഓഫീസില്‍ നിന്ന് രാജ്കുമാറിനെ കുമളിയില്‍ വണ്ടിയില്‍ ഇറക്കിവിടുകയാണ് പതിവ്. എന്നാല്‍ പണം കൈമാറുന്നതാര്‍ക്കാണെന്ന് അറിയില്ല. തനിക്ക് സ്ഥാപനത്തിന്റെ പേരില്‍ അക്കൗണ്ട് ഇല്ല. മലപ്പുറത്തെ നാസര്‍ എന്ന അഭിഭാഷകനാണ് ഇടപാടിന് പിന്നില്‍. ഇവരോടൊപ്പം രാജു എന്നയാളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കാര്യങ്ങളറിയില്ല. പണമിടപാടില്‍ തനിക്ക് ബന്ധമില്ല. രാജകുമാറിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളറിയില്ലെന്നും മഞ്ജു വ്യക്തമാക്കി.

അതേ സമയം ഇരുവരും രണ്ട് ലക്ഷത്തോളം രൂപയുടെ വീട്ടുസാധനങ്ങളും വീട് വാടകയ്‌ക്കെടുക്കുകയുമൊക്കെ ചെയ്തു. അതിനെ തുടര്‍ന്ന് ഈ പണമാണ് ഉപയോഗിക്കുന്നതെന്ന സംശയത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്ന് മനസിലായത്. എന്നാല്‍ അവിടേക്ക് നാട്ടുകാര്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയില്ല. കേസില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുള്ളതായി പങ്കുള്ളതായി അറിയില്ല. രാജ്കുമാറുമായി തനിക്ക് രണ്ടു മാസത്തെ പരിചയം മാത്രമേയുള്ളു എന്നും ചിട്ടിക്കമ്പനിയുമായി നേിരിട്ട് ബന്ധമില്ലെന്നും മഞ്ജു പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (3 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (3 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (4 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends