Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശിച്ചപ്പോൾ സുരക്ഷയ്ക്കായി ചെലവായത് ലക്ഷങ്ങൾ; തുക അനുവദിക്കാൻ ഡിജിപിക്ക് നിർദ്ദേശം

03 JULY 2019 05:13 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശിച്ചപ്പോൾ സുരക്ഷയ്ക്കായി ചെലവായത് ലക്ഷങ്ങൾ. യൂറോപ്യൻ യാത്രയിൽ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തിയതിന് പണം അനുവദിക്കാന്‍ ആഭ്യന്തരവകുപ്പ് ഡിജിപിക്കു നിര്‍ദേശം നല്‍കി. ഐക്യരാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിച്ച ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ യൂറോപ്യൻ യാത്ര.

സുരക്ഷാഭീഷണി ഉള്ളതിനാല്‍ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ നല്‍കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതനുസരിച്ചാണ് ആഭ്യന്തരവകുപ്പ് ഇന്ത്യന്‍ എംബസിയോട് സുരക്ഷാക്രമീകരണം ഒരുക്കാന്‍ അഭ്യര്‍ഥിച്ചത്. അതതു രാജ്യങ്ങളിലെ എംബസിയുമായി ചര്‍ച്ച ചെയ്തശേഷം, സുരക്ഷയ്ക്കായി ചെലവായ തുക നല്‍കാനാണ് ആഭ്യന്തരവകുപ്പ് സീക്രട്ട് സെക്‌ഷന്‍ നിര്‍ദേശം നല്‍കിയതെങ്കിലും ഉത്തരവില്‍ തുക വ്യക്തമാക്കിയിട്ടില്ല. സുരക്ഷയ്ക്ക് 5 ലക്ഷത്തോളം രൂപ ചെലവായതായാണ് വിവരം.

മുഖ്യമന്ത്രിക്ക് സ്വകാര്യ സുരക്ഷ ഒരുക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്‍ സെക്രട്ടറിയോടും നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ എംബസിയോടുമാണ് ഡിജിപി ഇ മെയില്‍ മുഖേന ആവശ്യപ്പെട്ടത്. ഇതനുസരിച്ച് എംബസി സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനുപുറമേ, സ്വിറ്റ്സര്‍ലന്‍ഡിലും പാരിസിലും ലണ്ടനിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമ്പോള്‍ സ്വകാര്യ സുരക്ഷ ഒരുക്കണമെന്നും ഡിജിപി എംബസികളോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ സുരക്ഷ ഒരുക്കുന്നതിന് ചെലവായ തുക എംബസികളുമായി ചര്‍ച്ച ചെയ്തശേഷം ഏതെങ്കിലും ഫണ്ടില്‍നിന്ന് അനുവദിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം.

മേയ് 9 മുതല്‍ 11വരെയായിരുന്നു മുഖ്യമന്ത്രിയുടെ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനം. 12 ദിവസം നീണ്ടുനിന്ന യൂറോപ്പ് സന്ദർശനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ജനീവ, ലണ്ടൻ, സ്വിറ്റ്സർലന്റ്, പാരിസ്, നെതർലന്റ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രിയും സംഘവും സന്ദർശിച്ചത്. നവകേരള നിര്‍മാണമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശ യാത്ര ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യൻ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ കോൺഗ്രസിൽ അവസരം ലഭിക്കുന്ന ആദ്യ നേതാവായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി തുറന്ന് കൊടുക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയായും പിണറായി വിജയന്‍ മാറി.

മുഖ്യമന്ത്രി വിദേശയാത്ര നടത്തിയതിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. യാത്രകൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. എന്നാൽ യാത്രകൊണ്ട് മറ്റുചില ലക്ഷ്യങ്ങളാണുള്ളതെന്നായിരുന്നു ബിജെപിയുടെ ആരോപണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (3 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (3 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (4 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends