പീരുമേട് കസ്റ്റഡി മരണം ; പൊലീസിന് കുരുക്ക് ; നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി ഡ്രൈവർ

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ്പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ നിർണ്ണായക വെളിപ്പെടുത്തലുമായി ഡ്രൈവർ രംഗത്ത്. രാജ്കുമാറിനെ എസ്‌ഐയുടെ ക്യാബിനിലിട്ട്പൊലീസ് മര്‍ദിച്ചത് കണ്ടെന്ന് ഡ്രൈവർ അജിമോന്‍ വെളിപ്പെടുത്തി.ഹരിത ചിട്ടിതട്ടിപ്പ് കേസിലെ ഒന്നാംപ്രതി മഞ്ജുവിനെ പൊലീസ് പരാതിക്കാരെ കൊണ്ട് മര്‍ദിപ്പിച്ചുവെന്നും അജിമോൻ അറിയിച്ചു. എന്നാൽ , ചിട്ടി തട്ടിപ്പിന് പിന്നില്‍ അഡ്വ. നാസറും രാജുവുമാണെന്നും ഇരുവരെയും നേരില്‍ കണ്ടിട്ടില്ലെന്നും അജിമോന്‍ വ്യക്തമാക്കി.
ഇതിനുപുറമേ , വനിതാ പൊലീസ് തന്നെ മര്‍ദിച്ചതായി ഹരിത ചിട്ടി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി മഞ്ജു വെളിപ്പെടുത്തി . രാജ്കുമാറിനെ തന്റെ മുന്നിലിട്ട് മര്‍ദിച്ചിരുന്നു. സ്‌റ്റേഷനില്‍ എസ്‌ഐ അടക്കം ഉണ്ടായിരുന്നു. പിന്നീട് രാജ്കുമാറിനെയും ശാലിനിയെയും മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി. കേസില്‍ രണ്ടാം പ്രതിയായ ശാലിനിയെയും പൊലീസ് നല്ല രീതിയില്‍ മര്‍ദിച്ചിരുന്നു. രാത്രി 10.30 - 11 മണിയോടെയാണ് തെളിവെടുപ്പിനായി രാജ്കുമാറിനെ പുറത്തേക്ക് കൊണ്ടുപോകുന്നത്. അപ്പോള്‍ രാജ്കുമാര്‍ അവശനായ നിലയിലായിരുന്നുവെന്നും മഞ്ജു വെളിപ്പെടുത്തി.
നാട്ടുകാര്‍ രാജ്‌കുമാറിനെ പൊലീസിന് കൈമാറുമ്പോൾ ആരോഗ്യവാനായിരുന്നുവെന്നും മഞ്ജു പറഞ്ഞു. പുളിയന്‍ മലയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. 12ാം തീയതി നാലുമണിയോടെയാണ് സ്‌റ്റേഷനിലെത്തുന്നത്. സ്‌റ്റേഷനിലെത്തുമ്ബോള്‍ രാജ്കുമാര്‍ ആരോഗ്യവാനായിരുന്നെന്നും, ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും മഞ്ജു വ്യക്തമാക്കി. തന്നെ കേസില്‍ പെടുത്തിയതാണെന്നും, രാഷ്ട്രീയക്കാര്‍ക്ക് നേരിട്ട് പങ്കുള്ളതായി അറിയില്ലെന്നും മഞ്ജു വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha

























