Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പോലീസുകാർ മര്യാദരാമൻമാരായില്ലെങ്കിൽ സംഘടന കൂടെ കാണില്ല ; ഇടിയൻമാരായ പോലീസുകാരെ സംരക്ഷിക്കാൻ ഇനി പോലീസ് അസോസിയേഷനില്ല

03 JULY 2019 04:49 PM IST
മലയാളി വാര്‍ത്ത

ഇടിയൻമാരായ പോലീസുകാരെ സംരക്ഷിക്കാൻ ഇനി പോലീസ് അസോസിയേഷനില്ല. മദ്യപിച്ചും ലഹരി മരുന്നുകൾ ഉപയോഗിച്ചും ജനങ്ങളെ കൊന്നാൽ സ്വയം കേസു നടത്തണമെന്നാണ് അസോസിയേഷൻ അറിയിച്ചിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധ നിർദ്ദേശങ്ങൾ അനുസരിക്കരുതെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയത്തിൽ പറയുന്നു. ചുരുക്കത്തിൽ പോലീസിനുള്ളിൽ അച്ചടക്കത്തിന്റെ സാധ്യത ഇല്ലാതാക്കുന്ന പ്രമേയമാണ് പോലീസ് അസോസി യേഷൻ പാസാക്കിയിരിക്കുന്നത്.

കേരളത്തിലെ പോലീസ് സംവിധാനത്തെ മികവുറ്റ രീതിയിൽ പരിഷ്ക്കരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ, ഇടയ്ക്കിടെ ഉണ്ടാകുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും ഏറെ വേദനയും നിരാശയുമാണ് സംഘടനാ പ്രവർത്തകർക്ക് ഉണ്ടാക്കുന്നതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ അമിതാധികാരം കാണിച്ച് പോലീസിനെയാകെ അപകീർത്തിപ്പെടുത്തിയാൽ സംഘടന പരസ്യ നിലപാട് എടുക്കും എന്നാണ് മുന്നറിയിപ്പ് .

താൻ നിയമവിരുദ്ധമായ ഒരു പ്രവർത്തിയും ചെയ്യുന്നില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഓരോ പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ എവിടെയെങ്കിലും നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അത് തടയുകയും വേണം. അതിന് സ്വയം കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥന്മാരെ അറിയിക്കണം. അതിന് കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ സംഘടനാപ്രവർത്തകരെയെങ്കിലും അറിയിക്കണം.

പോലീസിന്റെ ജനാധിപത്യവൽക്കരണവും ജനസൗഹൃദ പോലീസും തന്നെയാണ് പ്രഥമ പ്രവർത്തന ലക്ഷ്യം. അത്തരമൊരു ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് അതിന് വിരുദ്ധമായുണ്ടാകുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ അത് ക്ഷമിക്കാനാകില്ല എന്ന് സംഘടന വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെങ്കിൽ പോലീസ് ഉദ്യോഗസ്ഥന്മാർക്കൊപ്പം സംഘടനയുമുണ്ടാകും.

പോലീസ് പ്രവർത്തനങ്ങൾ നിയമപരവും നീതിപൂർവ്വകവും സുതാര്യവും അഴിമതി രഹിതമാകണമെന്നും സംഘടന പ്രഖ്യാപിച്ചു .

ഇനി കൈകൂലികാർക്ക് ഒരു മുന്നറിയിപ്പുണ്ട്. ദുർഘടമായ പോലീസ് ജോലിയിൽ പ്രലോഭനങ്ങൾ ഉണ്ടാകാമെന്ന് സംഘടന സെക്രട്ടറി പറഞ്ഞു. പ്രകോപനങ്ങൾ , അനാവശ്യ ഇടപെടലുകൾ, സമ്മർദ്ദങ്ങൾ, ഭീഷണികൾ ഉണ്ടാകാം. ഇവയെല്ലാം അതിജീവിച്ച് നന്മയോടെ, നീതിബോധത്തോടെ, വിവേകത്തോടെ മുന്നോട്ടു പോകാൻ കഴിയുന്നവരാകണം പോലീസ് ഉദ്യോഗസ്ഥരെന്നാണ് സംഘടനയുടെ കണ്ടെത്തൽ.

അറസ്റ്റിലൂടെയും അല്ലാതെയും പ്രതിദിനം നിരവധിപേരെ കസ്റ്റഡിയിൽ എടുക്കേണ്ടിവരുന്ന തൊഴിൽ മേഖലയാണ് പോലീസ്. അത്തരത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്താൽ സ്വന്തം സുരക്ഷയെക്കാൾ ജാഗ്രത പ്രതിയുടെ സുരക്ഷ നൽകണമെന്നാണ് നിർദ്ദേശം. സ്വന്തം കസ്റ്റഡിയിലുള്ളത് എന്ന കാഴ്ചപ്പാട് ഓരോ പോലീസ് ഉദ്യോഗസ്ഥനും വേണമെന്ന് അസോസിയേഷൻ പറയുന്നു.

പോലീസ് പ്രവർത്തനങ്ങൾക്ക് വ്യക്തമായ നടപടിക്രമമുണ്ട്. അവ കൃത്യമായി പാലിക്കുക എന്നത് ഓരോ റാങ്കിലും ഉള്ളവരുടെ നിയമപരമായ ബാധ്യതയാണ്. അത് അവനവന്റെ തൊഴിൽ സുരക്ഷയ്ക്ക് അനിവാര്യമാണ്. ആരുടെയെങ്കിലും താൽപര്യം സംരക്ഷിക്കാനോ ആരുടെയെങ്കിലും നിർദ്ദേശം ഉള്ളതുകൊണ്ടോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടാൽ അതിലൂടെയുണ്ടാകുന്ന ഭവിഷ്യത്തുകൾ അനുഭവിക്കാൻ കൂടെ ആരും ഉണ്ടാകില്ല എന്ന യാഥാർത്ഥ്യം ഏവരും തിരിച്ചറിയുക.

നിയമവിരുദ്ധ നിർദ്ദേശം ഉണ്ടായാൽ അത് അനുസരിക്കരുതെന്നാണ് നിർദ്ദേശം. ഇതിന് കേരള പോലീസ് ആക്ടിന്റെ പരിരക്ഷ എല്ലാ പോലീസ് ഉദ്യോഗസ്ഥന്മാർക്കും ഉണ്ടെന്ന് നിർദ്ദേശത്തിൽ പറയുന്നു.

നിയമവിരുദ്ധ പ്രവർത്തനം നടത്തി ക്രിമിനൽ കേസിൽപെട്ട് ജയിലിൽ പോകേണ്ട സാഹചര്യം സൃഷ്ടിക്കാതെ നിയമപരമായി മാത്രം പ്രവർത്തിക്കണം . അതിലൂടെ അവനവന്റെ തൊഴിൽ സുരക്ഷ മാത്രമല്ല; പോലീസ് സംവിധാനത്തിന്റെ അന്തസ്സും വിശ്വാസ്യതയും കൂടിയാകും ഉയർത്തി പിടിക്കണമെന്നും സി.ആർ. ബിജു പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (3 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (3 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (4 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (5 hours ago)

Malayali Vartha Recommends