ന്യുമോണിയ ബാധിച്ച എട്ടുവയസുകാരന്‍ മരിച്ചതിന് ഉത്തരവാദി ഡോക്ടറെന്ന് മാതാപിതാക്കള്‍

ന്യുമോണിയ ബാധിച്ചെത്തിയ കുട്ടി മരിച്ചത് ഡോക്ടറുടെ ചികിത്സാപിഴവ് മൂലമെന്ന് ആരോപണം.നടവരമ്പ് സ്വദേശികളായ ഷിബുവിന്റെയും ഭാര്യയുടേയും മകന്‍ ശ്രീറാമാണ് മരണപ്പെട്ടത്. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ന്യുമോണിയയ്ക്ക് പകരം അഞ്ചാം പനിയുടെ മരുന്ന് നല്‍കിയെന്നും അത് മൂലമാണ് തങ്ങളുടെ മകന്‍ മരണപെട്ടതെന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. തൃശൂര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ ഷാജി ജേക്കബിനെതിരെയാണ് മാതാപിതാക്കളുടെ ആരോപണം.
എന്നാല്‍ കുട്ടി മരിച്ചത് ഡോക്ടറുടെ പിഴവ് കാരണമല്ലെന്ന് പറഞ്ഞുകൊണ്ട് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ഡോക്ടര്‍ ശരിയായി തന്നെയാണ് രോഗ നിര്‍ണയം നടത്തിയതെന്നും ഇവര്‍ പറയുന്നു. കുട്ടി ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ന്യുമോണിയയുടെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ലെന്നും തുടര്‍ന്നുള്ള ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ തയാറായില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ജൂണ്‍ 18നാണ് കടുത്ത പണിയും ഛര്‍ദ്ദിയുമായി ആശുപത്രിയിലേക്ക് കൊണ്ടുവന്ന ശ്രീറാമിനെ ഡോക്ടര്‍ ഷാജി ജേക്കബ് ചികിത്സിക്കുന്നത്. എന്നാല്‍ കുട്ടിക്ക് അഞ്ചാം പനിയുടെ മരുന്ന് നല്‍കി ഡോക്ടര്‍ പറഞ്ഞയക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞ് കുട്ടിയേയും കൊണ്ട് ഷിബുവും ഭാര്യയും വീണ്ടുമെത്തി. തുടര്‍ന്ന് കുട്ടിയെ സ്‌കാനിംഗിന് വിധേയനാക്കുകയും ശ്രീറാമിന് ന്യുമോണിയ ആണെന്നുള്ള നിഗമനത്തില്‍ എത്തുകയും ചെയ്തു. ശ്രീറാമിനേയും കൊണ്ട് ഉടന്‍ തന്നെ മാതാപിതാക്കള്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിയെങ്കിലും രോഗം കലശലായ കുട്ടി മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























