കൃഷ്ണപിള്ള സ്മാരകം: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

കണ്ണര്‍കാട് മുഹമ്മയില്‍ പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ അറസ്റ്റിലായ രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്ക് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. അതേസമയം ഒന്നാം പ്രതി ലതീഷ് ബി.ചന്ദ്രന് ജാമ്യമില്ല.
രണ്ടാം പ്രതിയും സി.പി.എം കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും ഇപ്പോള്‍ അംഗവുമായ പി.സാബു മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, സി.പി.എം പ്രവര്‍ത്തകനായ പ്രമോദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഈമാസം 12നാണ് പ്രതികള്‍ കീഴടങ്ങിയത്. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് മുഹമ്മ കണ്ണര്‍കാട്ടുള്ള പി.കൃഷ്ണപിള്ള സ്മാരകം തീയിടുകയും പ്രതിമയ്ക്ക് കേട് വരുത്തുകയും ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























