Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

കേട്ടതിനെക്കാള്‍ അതിക്രൂരം.... അമ്മയും കാമുകനും ചേര്‍ന്ന് മകളെ കൊന്ന സംഭവത്തില്‍ തെളിവെടുപ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തേയ്ക്ക്; കൊലപാതകം നടത്തിയ വാടക വീട്ടിലും മൃതദേഹം കിടന്ന കിണറ്റിന്റെ പരിസരത്തും നടത്തിയ തെളിവെടുപ്പില്‍ കഥയാകെ മാറ്റി

04 JULY 2019 09:21 AM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിയെ ഏറെ ഞെട്ടിപ്പിച്ച കൊലപാതകമാണ് തിരുവനന്തപുരം നെടുമങ്ങാട്ട് നടന്നത്. കഴിഞ്ഞ 10ന് രാത്രി ഒന്‍പതരയോടെയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സ്വന്തം പെറ്റമ്മയും കാമുകനും നടത്തിയ കള്ളക്കഥകള്‍ പോലീസ് പൊലിച്ചടുക്കി. മകള്‍ 16 കാരി മീര കാമുകനോടൊപ്പം തമിഴ്‌നാട്ടില്‍ പോയെന്നാണ് ആദ്യം അവര്‍ പറഞ്ഞത്. പിന്നീട് അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇവരെ പിടി കൂടിയപ്പോള്‍ ഷാളിട്ട് കുരുക്കി കൊന്നെന്ന് സമ്മതിച്ചു. പിന്നീട് ആരും കാണാതിരിക്കാന്‍ പൊട്ട കിണട്ടില്‍ തള്ളിയിട്ടു. എന്നാല്‍ തെളിവെടുപ്പില്‍ അവര്‍ പറഞ്ഞത് ജീവനോടെയാണ് പൊട്ട കിണറ്റിലിട്ടതെന്ന്.

മീരയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്. കൊലപാതകം നടത്തിയ വാടക വീട്ടിലും മൃതദേഹം കിടന്ന കിണറ്റിന്റെ പരിസരത്തും ഇന്നലെ പ്രതികളായ മാതാവ് മഞ്ജുഷയെയും (34) അവരുടെ കാമുകന്‍ അനീഷിനെയും (29) എത്തിച്ചാണ് തെളിവെടുത്തത്. 

സംഭവത്തിനു ശേഷം ഒളിവില്‍ പോയ മാതാവ് തെക്കുംകര പറണ്ടോട് കുന്നില്‍ വീട്ടില്‍ മഞ്ജുഷ , കാമുകന്‍ കരുപ്പൂര് കാരാന്തല സ്വദേശി അനീഷ് എന്നിവരെ 28ന് നാഗര്‍കോവിലില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇരുവരെയും ഇന്നലെ വീട്ടിലെത്തിച്ചപ്പോള്‍ കാത്തുനിന്ന ജനക്കൂട്ടം രോഷാകുലരായി കൂകി വിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. 

അതേസമയം മകളെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ച് അമ്മ മഞ്ജുഷ എത്തിയത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. പറണ്ടോട്ടെ തെക്കുംകരയില്‍ വാടക വീട്ടില്‍ തെളിവെടുപ്പിനിടെ, പൊലീസിന് ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലായിരുന്നു മഞ്ജുഷയുടെ മറുപടി. മകള്‍ മീര കൊല്ലപ്പെട്ട പത്താം തീയതി രാത്രി 8.30 ഓടെ വാടക വീട്ടിലെ വലതുഭാഗത്തുള്ള കിടപ്പുമുറിയില്‍ മീരയെ വിളിച്ചിരുത്തി മഞ്ജുഷയും അനീഷും തങ്ങളുടെ ബന്ധത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍, ഈ ബന്ധത്തിന് കൂട്ട് നില്ക്കാനാവില്ലെന്ന് മീര മറുപടി നല്‍കി. 

ഇതോടെ താന്‍ കുപിതയായി കുട്ടിയുടെ കഴുത്തില്‍ ഷാളിട്ട് മുറുക്കി ബോധരഹിതയാക്കിയെന്നും മഞ്ജുഷ മൊഴി നല്‍കി. അതിനുശേഷം ഇരുവരും ചേര്‍ന്ന് വീടിന്റെ വരാന്തയില്‍ മീരയെ കിടത്തിയതിനുശേഷം ബൈക്കില്‍ നെടുമങ്ങാട് കച്ചേരിനടയിലെ പമ്പിലെത്തി പെട്രോള്‍ നിറച്ചു. തിരികെ വീട്ടിലെത്തി കുട്ടിയെ എടുത്ത് ബൈക്കിന് നടുക്കിരുത്തി നാലു കിലോമീറ്റര്‍ അകലെ കാരാന്തലയിലെ അനീഷിന്റെ വീട്ടിലെത്തിച്ചു. വീടിന് പിറകില്‍ തൊഴുത്തിലെ പടിക്കെട്ടില്‍ കയറി മതിലിനു മുകളിലൂടെ കുട്ടിയെ സമീപത്തെ പുരയിടത്തിലേക്ക് തള്ളിയിട്ടു. 

മീരയുടെ ഞരക്കം ശ്രദ്ധയില്‍പ്പെട്ട അനീഷ് വീടിന്റെ മുകളില്‍ കയറി അവിടെയുണ്ടായിരുന്ന രണ്ട് സിമന്റ് കട്ടകള്‍ എടുത്ത് കുട്ടിയുടെ ശരീരത്തില്‍ കെട്ടിവച്ച് വലിച്ചിഴച്ച് കിണറിനു സമീപത്തെ തെങ്ങിന്‍ ചുവട്ടിലിട്ടു. തുടര്‍ന്ന്, കിണറിന്റെ മൂടി പൊക്കി ശരീരം ഉള്ളിലേക്ക് തള്ളിയിട്ടു. അന്നേരം മീരയ്ക്ക് ജീവനുണ്ടായത്രെ. അതായത് പച്ചയ്ക്ക് കെട്ടിത്താഴ്ത്തിയെന്ന്. ഇത് ഞെട്ടലോടെയാണ് പോലീസുകാര്‍ കേട്ടത്. പിന്നീട് ഇരുവരും തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. 

തമ്പാനൂരിലെത്തിയശേഷം ബൈക്ക് അവിടെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയും ബസില്‍ നാഗര്‍കോവിലിലേയ്ക്ക് പോകുകയും ചെയ്തുവെന്നാണ് മൊഴി. ബൈക്ക് പൊലീസ് കണ്ടെടുത്തു. മീരയെ കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ച ഷാളും കണ്ടെത്തിയിട്ടുണ്ട്. സംഭവസമയം പെണ്‍കുട്ടി ധരിച്ചിരുന്ന ഷാളാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഈ ഷാള്‍ മഞ്ജുഷയുടെ ബാഗില്‍ നിന്നാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. കോടതിയില്‍ നിന്ന് ആറു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയ മഞ്ജുഷയേയും അനീഷിനേയും പറണ്ടോട് വാടക വീട്ടിലും മീരയുടെ മൃതദേഹം കിടന്ന കാരന്തല അനീഷിന്റെ വീടിനു മീപത്തെ കിണറ്റിനരികിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാര്‍ അക്രമാസക്തരായി പ്രതികള്‍ക്ക് നേരെ തിരിഞ്ഞു. കല്ലേറിന് ശ്രമിച്ചപ്പോള്‍ കൂടുതല്‍ പൊലീസ് ഇടപെട്ട് നാട്ടുകാരെ വിരട്ടിയോടിക്കുകയായിരുന്നു. സി ഐ രാജേഷ്‌കുമാറിന്റെയും എസ് ഐ സുനില്‍ഗോപിയുടെയും മേല്‍നോട്ടത്തിലായിരുന്നു തെളിവെടുപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (3 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (3 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (4 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (5 hours ago)

Malayali Vartha Recommends