കോതമംഗലത്ത് വീട്ടമ്മയെ കഴുത്തില്‍ മുറിവേറ്റ് ചോരവാര്‍ന്ന നിലയില്‍ വീടിന്റെ പിന്‍ഭാഗത്തുള്ള റബര്‍ തോട്ടത്തില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പിന്നാലെ പുറത്ത് വന്നത് ക്രൂരമായ കൊലപാതകം; അയൽവാസി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

കഴുത്തില്‍ മുറിവേറ്റ് ചോരവാര്‍ന്ന നിലയില്‍ വീടിന്റെ പിന്‍ഭാഗത്തുള്ള റബര്‍ തോട്ടത്തില്‍ ഇന്നലെ രാവിലെ 11ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ 10ന് റബര്‍പാലെടുക്കാന്‍ പോയ മേരി മടങ്ങിവരാന്‍ വൈകിയതുകൊണ്ട് മാത്യു തോട്ടത്തിലേക്ക് ചെന്നപ്പോഴാണ് മേരി വീണുകിടക്കുന്നത് കണ്ടത്. പണ്ടാരസിറ്റിക്ക് സമീപം താമസിക്കുന്ന കുറിഞ്ചിലിക്കാട്ട് മാ ത്യുവിന്റെ ഭാര്യ മേരി (60)യാണ് കൊല്ലപ്പെട്ടത്.
മാത്യു ബഹളംവച്ചതിനെ തുടര്‍ന്ന്, അയല്‍വാസികള്‍ ഓടിയെത്തി. ഇവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചതായി മനസിലാകുന്നത്. ഉടനെ കുട്ടമ്ബുഴ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് വിരലടയാള വിദഗ്‌ധര്‍, പോലീസ് നായ, ഫോറന്‍സിക് എന്നീ വിഭാഗങ്ങള്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. മേരിയുടെ ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് മാത്യുവിന്റെ വീട്ടില്‍ റബര്‍ ടാപ്പിങ് നടത്തുന്ന കരിവള്ളില്‍ മുഹമ്മദിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ മാനസികാസ്വാസ്‌ഥ്യത്തിന് ചികിത്സയിലായിരുന്നു. പ്രതിയെ ഇന്നു കോതമംഗലം കോടതിയില്‍ ഹാജരാക്കും. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു വടാട്ടുപാറ സെന്റ് മേരിസ് ചര്‍ച്ചില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha

























