Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

തലയില്‍കൈവച്ച് കൊടിക്കുന്നില്‍... പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനായി ഉടുപ്പു തയ്പ്പിച്ച കൊടക്കുന്നലിന്റെ മോഹം അന്ന് നടന്നില്ല; ശബരിമല ബില്‍ അവതരിപ്പിച്ച പ്രേമചന്ദ്രനെ മോദിക്കിഷ്ടപ്പെട്ടു; സ്പീക്കറിന് തുല്യമായ പദവിയിലേക്ക് സ്വന്തം നമ്മുടെ പ്രേമചന്ദ്രന്‍; ഇത്തവണ കൊടിക്കുന്നിലിനും ഭാഗ്യം വന്നു 

04 JULY 2019 11:28 AM IST
മലയാളി വാര്‍ത്ത

ലോക് സഭയിലെ ഏറ്റവും സീനിയറായ മെമ്പര്‍ എന്ന നിലയില്‍ കൊടിക്കുന്നില്‍ സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന പ്രോ ടേം സ്പീക്കര്‍ ആകുമെന്നാണ് കരുതിയത്. എന്നാല്‍ കൊടിക്കുന്നിലിന്റെ മോഹം നടന്നില്ല. അന്ന് കൊടിക്കുന്നിലിന് നടക്കാതെ പോയ സ്പീക്കര്‍ മോഹം ഒന്നും ചോദിക്കാതെ തന്നെ കൊല്ലം എംപി പ്രേമചന്ദ്രനെ തേടിയെത്തിയിരിക്കുകയാണ്. ശബരിമല ബില്‍ അവതരിപ്പിച്ചതോടെ ദേശീയ ശ്രദ്ധ നേടിയ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രിയങ്കരനാണ്. അങ്ങനെ ആ ഒരു ഭാഗ്യം പ്രേമചന്ദ്രനെത്തേടിയെത്തി. 

പ്രേമചന്ദ്രനെ ലോക്‌സഭ നടപടികള്‍ നിയന്ത്രിക്കുന്നതിനുളള ചെയര്‍മാന്‍ പാനലിലേക്ക് സ്പീക്കര്‍ ഓം ബിര്‍ളയാണ് നോമിനേറ്റ് ചെയ്തത്. ഒരംഗം മാത്രമുള്ള പാര്‍ട്ടിയെ സ്പീക്കര്‍ പാനലില്‍ ഉള്‍പ്പെടുത്തുന്നത് അപൂര്‍വമാണ്. എന്നാല്‍ മോദിയുടേ മനസാണ് സ്പീക്കര്‍ നടപ്പിലാക്കിയതെന്ന് ഉറപ്പാണ്. 2014 മുതലുള്ള എന്‍.കെ. പ്രേമചന്ദ്രന്റെ സഭയിലെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായും ഇതിനെ കണക്കാക്കാം. സ്പീക്കര്‍ ഇല്ലാത്ത അവസരങ്ങളില്‍ സഭാ നടപടികള്‍ നിയന്ത്രിക്കുക പാനല്‍ അംഗങ്ങളാണ്.

ഇന്നലെ ചോദ്യോത്തര വേള കഴിഞ്ഞ് സ്പീക്കര്‍ പ്രേമചന്ദ്രനെ പാനലില്‍ അംഗമാക്കിയ വിവരം അറിയിച്ചപ്പോള്‍ അംഗങ്ങള്‍ ഭരണ പ്രതിപക്ഷ ഭേദമെന്യേ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. പ്രേമചന്ദ്രന്‍ സഭയില്‍ മുഴുവന്‍ സമയവും ഇരിക്കുന്ന അംഗമാണെന്നും സഭാ നടപടിക്രമങ്ങളിലും ചട്ടങ്ങളിലുമുള്ള അറിവും സഭയിലെ സജീവമായ ഇടപെടലും പരിഗണിച്ചാണ് ചെയര്‍മാന്‍ പാനലില്‍ ഉള്‍പ്പെടുത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു.ശുന്യവേളയില്‍ ഇ.എസ്.ഐ മെഡിക്കല്‍ കോളേജുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്കുള്ള പ്രവേശനം തടഞ്ഞ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ പാനല്‍ അംഗമാക്കിയതിന് പ്രേമചന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. ഭരണപക്ഷത്തിന് വന്‍ ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ശക്തനായ വക്താവായി കഴിഞ്ഞ ലോക്‌സഭ മുതല്‍ പ്രേമചന്ദ്രന്‍ കഴിവ് തെളിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന എല്ലാ ബില്ലുകളിലും പ്രേമചന്ദ്രന്‍ വക ഭേദഗതി പതിവാണ്. അതേസമയം കോണ്‍ഗ്രസ് പ്രതിനിധിയായി കൊടിക്കുന്നില്‍ സുരേഷും പാനലില്‍ അംഗമായതോടെ കൊടിക്കുന്നില്‍ ഹാപ്പിയായി. 


2014ല്‍ സീറ്റ് നിഷേധിച്ചതോടെയാണ് എന്‍.കെ. പ്രേമചന്ദ്രന്റെ ആര്‍.എസ്.പി ഇടതുമുന്നണി വിട്ടത്. യു.ഡി.എഫിലെത്തിയതോടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് പ്രേമചന്ദ്രന് നല്‍കി. സീറ്റിനു വേണ്ടി പാര്‍ട്ടി മാറിയെന്ന ആരോപണം ഉന്നയിച്ച ഇടതുമുന്നണി അന്ന് പ്രേമചന്ദ്രനെ തറപറ്റിക്കാന്‍ ഇറക്കിയത് സിറ്റിങ് എം.എല്‍.എ കൂടിയായ എം.എ. ബേബിയെ ആയിരുന്നു. പ്രചാരണത്തില്‍ ഇടതുനേതാക്കള്‍ പ്രേമചന്ദ്രനെ കടന്നാക്രമിച്ചു. അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കൊല്ലത്തെ പ്രചാരണയോഗത്തില്‍ പ്രേമചന്ദ്രനെ പരനാറി എന്ന് വിശേഷിപ്പിച്ചു. ഈ പ്രയോഗം തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. ഫലം വന്നപ്പോള്‍ വലിയ വോട്ടിനായിരുന്നു ജയം.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രനെതിരെ വീണ്ടും പരനാറി പ്രയോഗം നടത്തി. അതോടൊപ്പം തന്നെ സംഘിയായും ചിത്രീകരിച്ചു. എന്നാല്‍ അതൊന്നും ഏശിയില്ലെന്ന് മാത്രമല്ല വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (3 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (3 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (4 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends