Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

അടിച്ചിടടാ ജനം ഓടിയടുത്തു... സ്വന്തം മകളെ എന്തിന് കൊന്നെന്നും എങ്ങനെ കൊന്നെന്നും വിശദീകരിച്ച് പെറ്റമ്മയും കാമുകനും; ഒരു കൂസലുമില്ലാതെ അമ്മ കത്തിക്കയറിയപ്പോള്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ആഞ്ഞടുത്തു; അവരെയിങ്ങ് വിട്ടേയ്ക്ക് സാറെ

04 JULY 2019 11:46 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം നെടുമങ്ങാട്ട് പതിനാറുകാരിയുടെ കൊലപാതകത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. യാതൊരു കൂസലുമില്ലാതെയാണ് തെളിവെടുപ്പിലുടനീളം മഞ്ജുഷ സംസാരിച്ചത്. സ്ത്രീകളടക്കമുള്ളവര്‍ മഞ്ജുഷയെ തല്ലാന്‍ അടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് അവരെ തടഞ്ഞ് തിരികെ കൊണ്ടു പോയത്.

തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകന്‍ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നല്‍കി. അമ്മ മഞ്ജുഷയുടെ അവിഹിതബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. സംഭവദിവസവും എല്ലാം കണ്ടെന്ന രീതിയില്‍ ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നല്‍കി.

മകള്‍ മരിച്ചുവെന്ന് ഉറപ്പായതോടെയാണ് മൃതദേഹം പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുന്നത്. മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിലെത്തിച്ചു. രാത്രി ഒന്‍പതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.
കിണറ്റിന്റെ അടുത്തെത്തിച്ചപ്പോള്‍ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ശരീരത്തില്‍ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് ഇവരുടെ മൊഴിയില്‍ പറയുന്നു.

മീരയെ കഴുത്ത് ഞെരിച്ച് പാതിജീവനായി കിണറ്റിലെറിയുമ്‌ബോള്‍ സ്ഥലം വിടാനുള്ള തീരുമാനം മഞ്ജുവും കാമുകനും കൂടി കൈകൊണ്ടിരുന്നു. അതിനാണ് മീര ഗുജറാത്തിലേക്ക് കാമുകന് ഒപ്പം ഒളിച്ചോടി എന്നും തങ്ങള്‍ അവരെ കണ്ടുപിടിക്കാന്‍ പോവുകയാണ് എന്നും വെളിപ്പെടുത്തി മഞ്ജുവും കാമുകനും കൂടി സ്ഥലം വിടുന്നത്. വിശ്വസനീയത വരുത്താന്‍ മീരയ്ക്ക് അടുപ്പമുണ്ടായിരുന്ന ഒരു യുവാവിന്റെ പേരാണ് ഒപ്പം ചേര്‍ത്തത്. രണ്ടു യുവാക്കളുമായി മീരയ്ക്ക് അടുപ്പമുണ്ടായിരുന്നു എന്ന കാര്യം പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. വഴിവിട്ട ബന്ധങ്ങളും അവിഹിതവും തേടി മഞ്ജുവിന്റെ കുടുംബത്തില്‍ കൂടി അന്വേഷണം നടത്തുമ്‌ബോള്‍ ഞെട്ടിക്കുന്ന ദുരന്ത കഥകളാണ് ഈ കുടുംബത്തില്‍ നിന്നും പൊലീസിന് അറിയാന്‍ കഴിഞ്ഞത്.

പതിനാറു വയസ്സുള്ളപ്പോഴാണ് മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. മുപ്പത്തി രണ്ടു വയസുള്ളപ്പോള്‍ മഞ്ജു പൊലീസ് പിടിയിലാവുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ ഒട്ടുവളരെ പേരുമായി മഞ്ജു അടുപ്പവും വഴിവിട്ട ബന്ധങ്ങളും പുലര്‍ത്തിയിരുന്നതായി പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ജീവിതം ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വിവാഹം കഴിഞ്ഞശേഷം കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണ് ആദ്യ ഭര്‍ത്താവിന് ഒപ്പം മഞ്ജു താമസിച്ചത്. വിവാഹത്തെ തുടര്‍ന്ന് മഞ്ജു ഗര്‍ഭിണിയായപ്പോള്‍ മൂന്നാം മാസമായപ്പോള്‍ ആദ്യഭര്‍ത്താവ് ഉടക്കി. മീര ഗര്‍ഭത്തിലിരിക്കുമ്‌ബോഴാണ് ഈ പ്രശ്‌നം വരുന്നത്.

ഗര്‍ഭം അലസിപ്പിക്കണമെന്നാണ് ഭര്‍ത്താവ് മഞ്ജുവിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ മഞ്ജു വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്നാണ് ഇവര്‍ അകലുന്നത്. ഗര്‍ഭം അലസിപ്പിക്കാന്‍ എന്തുകൊണ്ട് മഞ്ജുവിനോട് ആദ്യഭര്‍ത്താവ് ആവശ്യപ്പെട്ടു എന്ന കാര്യം പൊലീസ് പരിശോധിക്കാനിരിക്കുകയാണ്. കുട്ടി തന്റെത് തന്നെയോ എന്ന സംശയം കാരണമാണോ ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ നിര്‍ബന്ധം പിടിച്ചത് എന്ന കാര്യവും പൊലീസിന് മുന്നിലുണ്ട്. മഞ്ജുവിന്റെ അച്ഛനും മദ്യത്തിന് വേണ്ടി എന്തും ചെയ്യുന്ന ഒരാളായിരുന്നു എന്ന കാര്യം പൊലീസിന് മനസ്സിലായിട്ടുണ്ട്. മദ്യവും വഴിവിട്ട ബന്ധങ്ങളും കാരണം മഞ്ജുവിന്റെ അച്ഛന്‍ പ്രശ്‌നക്കാരനായാണ് തുടര്‍ന്നത് എന്ന് പൊലീസിന് മനസിലാക്കാനായിട്ടുണ്ട്.

തന്റെ സ്‌നേഹിതനോട് അയ്യായിരം രൂപ എങ്ങോട്ടു വാങ്ങിയാണ് ഇയാള്‍ക്കൊപ്പം തന്നെ പ്രായമുള്ള മഞ്ജുവിനെ അച്ഛന്‍ വീണ്ടും കെട്ടിച്ചു വിടുന്നത്. വഴിവിട്ട ബന്ധങ്ങള്‍ ഹോബിയാക്കിയിരുന്ന മഞ്ജു ഇയാളോടൊപ്പവും കൂടുതല്‍ തുടര്‍ന്നില്ല. ഈ ഘട്ടത്തില്‍ തന്നെയാണ് ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിരുന്ന അനീഷുമായി മഞ്ജു അടുപ്പത്തിലാകുന്നത്. ഈ ബന്ധം പിന്നീട് അവിഹിത ബന്ധമായി മാറി. അതേസമയം മഞ്ജുവിന്റെ ജീവിതം അടുത്തു നിന്ന് കണ്ട മീരയും ഇതേ രീതിയില്‍ പ്രതികാരബുദ്ധ്യാ സഞ്ചരിക്കാനും തുടങ്ങി. ഇതേ പ്രതികാര മനോഭാവം വെച്ച് തന്നെയാണ് അമ്മയുടെ കാമുകനുമായും മീര അടുത്തത് എന്നാണ് പൊലീസ് അനുമാനിക്കുന്നത്. മീരയുടെ ഈ രീതിയിലുള്ള വാദങ്ങള്‍ മഞ്ജുവിന് ചോദ്യം ചെയ്യാനും കഴിഞ്ഞില്ല.

ഇതിനെ തുടര്‍ന്ന് തന്നെയാണ് വിവാഹ ബന്ധം തകരും എന്ന് മനസിലാക്കിയിട്ടു കൂടി , മൂന്നാം മാസത്തില്‍ മഞ്ജു സ്വയം തീരുമാനമെടുത്ത് രക്ഷിച്ചെടുത്ത സ്വന്തം മകളെ പതിനാറാം വയസില്‍ കഴുത്ത് ഞെരിച്ച് കൊല്ലാനിടയാക്കിയതും. ഇപ്പോള്‍ മഞ്ജുവിന്റെ ജീവിത കഥ മുഴുവന്‍ പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (3 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (3 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (3 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (3 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (4 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (4 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends