മഴയില്ല, വെള്ളമില്ല, കറൻറ് ബിൽ വർധിപ്പിക്കാൻ മന്ത്രി സഭ തീരുമാനം

മഴ ലഭ്യത കുറഞ്ഞതോടെ കേരളം വൈദ്യുതി ക്ഷാമത്തിലേക്കു. അടുത്ത ആഴ്ച മുതൽ വൈദ്യുത നിരക്ക് വർധിപ്പിക്കും. മഴ ലഭിക്കാത്ത സാഹചര്യം തുടരുകയാണെങ്കിൽ ലോഡ്‌ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ഇന്ന് ചേരുന്ന കെ എസ് ഇ ബി യോഗത്തിൽ തീരുമാനിക്കും.
ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് 10 ശതമാനം നിരക്ക് വര്‍ധനവിന് സാധ്യതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരം നിരക്ക് വര്‍ധന മാറ്റിവെച്ചിരുന്നു. എന്നാൽ കടുത്ത വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനം മാറ്റിയിരിക്കുന്നത്. യൂണിറ്റിന് 20 പൈസ മുതല്‍ 40 പൈസവരെ ഈടാക്കും. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കള്‍ക്ക് 10 മുതല്‍ 80 പൈസവരെ വര്‍ധിപ്പിക്കണമെന്നു കെ എസ് ഇ ബി ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് മുകളിലുള്ളവര്‍ക്ക് നിരക്കിൽ നേരിയ വർദ്ധനവ് ഉണ്ടാകും. നിരക്ക് വര്‍ധപ്പിക്കുന്നതിനൊപ്പം ഫിക്‌സഡ് ചാര്‍ജുകളിലും വര്‍ധനവുണ്ടാകും.
അണക്കെട്ടുകളില്‍ വെള്ളം കുറയുന്നത് തടയാന്‍ ഉത്പാദനം കുറച്ച് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുക എന്ന മാർഗം അവലംബിക്കാൻ യോഗത്തിൽ ആലോചിക്കും. ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. പതിനഞ്ചിനു ശേഷം പ്രതിസന്ധി തുടരുകയാണെങ്കിൽ അതിനെ പരിഹരിക്കാനുള്ള വഴികൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
https://www.facebook.com/Malayalivartha

























