വി.എന്‍. വാസവന്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി വി.എന്‍. വാസവനെ തിരഞ്ഞെടുത്തു. 35 അംഗകമ്മിറ്റിയില്‍ മൂന്നുപേര്‍ പുതുമുഖങ്ങളാണ്.
വി.എന്‍. വാസവനെ സജില്ലാ സെക്രട്ടറിയാക്കുന്നതിനെ നിലവിലെ സെക്രട്ടറി കെ.ജെ. തോമസും ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ എം.ടി. ജോസഫും ഉള്‍പ്പെടെയുളള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന പി.കെ. ഹരികുമാറിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് വാസവനെ എതിര്‍ക്കുന്നവരുടെ നീക്കം നടത്തിയത്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് വാസവനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കെ.കെ.ഗണേശന്‍, ഗിരീഷ് എസ്. നായര്‍ എന്നിവരും പുതിയ കമ്മിറ്റിയിലുണ്ട്. പി.കെ. ബിജുവിനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
https://www.facebook.com/Malayalivartha



























