സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ

സഭാ തര്‍ക്കത്തെ തുടര്‍ന്ന് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള അനുനയ നീക്കത്തിന് സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരുമായി സഹകരിക്കുമെന്ന നിലപാടിലാണ് യാക്കോബായ സഭ. മറ്റന്നാള്‍ തിരുവനന്തപുരത്താണ് ചര്‍ച്ച. പള്ളികളുടെ അവകാശത്തിന്‍മേല്‍ തങ്ങള്‍ക്കുള്ള അവകാശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ചര്‍ച്ച നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയുമായി ചര്‍ച്ചനടത്തില്ലെന്നും ഇവര്‍ തീരുമാനിച്ചു. വ്യക്തമായ കോടതിവിധി വരുന്നതിന് മുമ്പ് അത് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരിനെയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രത്യേകിച്ചും പ്രതിക്കൂട്ടിലാക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം കാട്ടിയ ആവേശം പിന്നീട് സഭക്കുള്ളില്‍ വന്‍ വിമര്‍ശനമായിരുന്നു.
തര്‍ക്കത്തിലുളള പളളികളുടെ ചുമതല ഓര്‍ത്തഡോക്‌സ് സഭയ്ക്കാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന് ശേഷം പല പള്ളികളിലും മൃതദേഹം സംസ്‌കരിക്കുന്നതടക്കമുളള വിഷയങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. മന്ത്രിസഭാ ഉപസമിതിയുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച കൂടിക്കാഴ്ച. സഭയുടെ തലപ്പത്തിരുന്നവര്‍ സഭാകേസ് ആയുധമാക്കി സി.പി.എം നേതൃത്വവുമായി വിലപേശി വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കിയതായും സഭാ വേദികളില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു. സഭാംഗമായ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ സഭാ ചടങ്ങുകളില്‍ പങ്കെടുപ്പിക്കേണ്ടെന്ന തീരുമാനത്തിനു പിന്നില്‍ ഇവരുടെ സ്വാധീനമായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരിലൊരാളുടെ ഭാര്യക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ ലേബലില്‍ സി.പി.എമ്മില്‍നിന്ന് നിയമസഭാ സീറ്റും തരപ്പെടുത്തി. സഭയുടെ പിന്തുണ എല്‍.ഡി.എഫിന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെല്ലാം സഭയുടെ അധ്യക്ഷന്‍ കാതോലിക്കാബാവയുടെ പൂര്‍ണ്ണപിന്തുണയും ലഭിച്ചിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തയുടന്‍ സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും തങ്ങള്‍ ഇപ്പോള്‍ സനാതരായെന്ന് പരസ്യപ്രസ്താവന നടത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. 2017ല്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതിയുടെ വ്യക്തമായ വിധി വന്നു. വിധിക്കുപിന്നാലെ സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി എല്‍.ഡി.എഫ് നേതാക്കള്‍ സംസാരിക്കുകയും തെരഞ്ഞെടുപ്പിനുശേഷം വിധി നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. ഉറപ്പിനെ തുടര്‍ന്ന് സഭ എല്‍.ഡി.എഫിന് പുന്തുണ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉജ്വല വിജയം നേടിയെങ്കിലും വാഗ്ദാനം നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയി.
ഇതിനിടെ സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. സമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാന്ദന്‍ പൊലീസില്‍ പരാതി നല്‍കി. വൈദികരെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കാര്യത്തില്‍ സഭയെ പ്രതിരോധത്തിലാക്കുന്ന തായിരുന്നു സര്‍ക്കാരിന്റെ നീക്കങ്ങള്‍. സഭാനേതൃത്വത്തിന് നല്‍കിയതായി പറയപ്പെടുന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകാഞ്ഞത് സഭയ്ക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കി. പുതിയ നേതൃത്വത്തിന്റെ നീക്കങ്ങളും പാളുന്നതായി വിലയിരുത്തലുണ്ടായി. ഇതേതുടര്‍ന്ന് സര്‍ക്കാരുമായി വിട്ടുവീഴ്ച വേണ്ടന്ന തീരുമാനത്തെ സഭാ നേതൃത്വം എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























