അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

അങ്കമാലിയില്‍ കാറില്‍ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി. ആലപ്പുഴ പുന്നപ്ര കൊല്ലപ്പറമ്പില്‍ ചാള്‍സ് ഡെന്നീസ് (29) ആലപ്പുഴ പുന്നപ്ര ആറാട്ടുകുളം വീട്ടില്‍ പ്രവീണ്‍ ദാസ് (28) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും, അങ്കമാലി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്‍ശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അങ്കമാലി ടിബി ജംഗ്ഷന് സമീപം വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാറിന്റെ ഡിക്കിയില്‍ ബാഗുകളില്‍ പ്രത്യേകം പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു പോകാനായിരുന്നു പദ്ധതി. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി സി. ബിനു കുമാര്‍, ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസ്, അങ്കമാലി എസ്എച്ച്ഒ പി.എം. റാസിക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha



























