മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ച് മെറ്റ. തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് മെറ്റ മുഖ്യമന്ത്രിയുടെ ഓഫീസിന് രേഖാമൂലം മറുപടി നല്‍കി.
സി.എം.ഒ കേരള എന്ന ഔദ്യോഗിക പേജില്‍ നിന്നുള്ള രണ്ട് പോസ്റ്റുകളാണ് മെറ്റ നേരത്തെ നീക്കം ചെയ്തിരുന്നത്. ആശാ പ്രവര്‍ത്തകര്‍ക്ക് ഉത്സവ ബത്ത വര്‍ദ്ധിപ്പിക്കും എന്ന ആഗസ്റ്റ് 19ലെ പോസ്റ്റും നബിദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുമാണ് നീക്കം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോസ്റ്റുകള്‍ നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്നും പോസ്റ്റുകള്‍ പുനഃസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍ ഇന്ന് മെറ്റയ്ക്കും കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കത്തയച്ചിരുന്നു.
ഇതിന് മറുപടിയായാണ് തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കി മെറ്റ മറുപടി നല്‍കിയത്. ഇതോടെ നീക്കം ചെയ്യപ്പെട്ട രണ്ട് പോസ്റ്റുകളും ഇപ്പോള്‍ സി.എം.ഒ കേരള എന്ന പേജില്‍ ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























