പുഴയില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തിയിട്ടും അടുത്ത ദിവസം അയാള്‍ തൂങ്ങിമരിച്ചു

ആത്മഹത്യ ചെയ്യാനായി ഇറങ്ങി പുറപ്പെട്ട യുവാവ് പുഴയില്‍ ചാടി. പുഴയില്‍ മുങ്ങി താഴുന്നതു കണ്ട ലൈഫ് ഗാര്‍ഡുകള്‍ അയാളെ രക്ഷപ്പെടുത്തി. പിറ്റേന്ന് രാവിലെ രക്ഷപ്പെട്ടയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തവനൂര്‍ മദിരശ്ശേരി ചീരക്കുഴി വിണ്ണന്‍ചാത്ത് ജയനാ(40)ണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളില്‍നിന്ന് പുഴയില്‍ച്ചാടിയെങ്കിലും ജയനെ മിനിപമ്പയിലെ ലൈഫ് ഗാര്‍ഡ് രക്ഷിച്ചിരുന്നു.
ലൈഫ് ഗാര്‍ഡുമാരായ ഇബ്രാഹിമും ഹരിദാസും വെള്ളത്തില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇരുവരുടെയും അവസരോചിതമായ ഇടപെടലാണ് വെള്ളത്തില്‍ മുങ്ങിപ്പോയ ജയനെ രക്ഷപ്പെടുത്തിയത്. കരയ്‌ക്കെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
പിന്നീട്, വീട്ടിലെത്തിയ ജയന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയന്‍ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ രക്ഷപ്പെടുത്തുകയായിരുന്നു. തെങ്ങുകയറ്റത്തൊഴിലാളിയാണ്. കുറ്റിപ്പുറം പോലീസ് മൃതദേഹപരിശോധന നടത്തി. ഭാര്യ: സുനിത. മക്കള്‍: സ്വാതി. നിവിഷ്ണ.
f
https://www.facebook.com/Malayalivartha



























