രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാം..

രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാം. പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങളും ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാന്‍ പറ്റും. കൂടാതെ സ്വന്തമായുള്ള ആധാരം മാത്രമല്ല മറ്റുള്ളവരുടെ ആധാരങ്ങളും ആര്‍ക്കും പണമടച്ച് ഓണ്‍ലൈനായി കാണാനുള്ള സംവിധാനവും രജിസ്‌ട്രേഷന്‍ വകുപ്പ് ഒരുക്കി കഴിഞ്ഞു. ആധാരം രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായതോടെ കോപ്പികള്‍ സ്‌കാന്‍ചെയ്തു സൂക്ഷിക്കുന്നുണ്ട്. ഇവ ആവശ്യക്കാര്‍ക്ക് കാണാനുള്ള സംവിധാനമാണുള്ളത്.
രജിസ്‌ട്രേഷന്റെ വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്കുവഴി കാണേണ്ട ആധാരത്തിന്റെ നമ്പര്‍ അടിച്ചുകൊടുത്താല്‍ മതി. ദാനാധാരം, ഒഴിമുറി, ഭാഗപത്രം, ധനനിശ്ചയാധാരം തുടങ്ങി എല്ലാ ആധാരങ്ങളും കാണാം. അതേസമയം ഒസ്യത്ത്, മുക്ത്യാര്‍ എന്നിവ കാണാന്‍ പറ്റില്ല. ആധാരത്തിന്റെ ആദ്യപേജ് മാത്രമേ സൗജന്യമായി കാണാന്‍പറ്റൂ. ബാക്കി കാണണമെങ്കില്‍ നൂറുരൂപ ഓണ്‍ലൈനായി അടയ്ക്കണം.
15 ദിവസംവരെ സ്‌കാന്‍ കോപ്പികള്‍ സൈറ്റില്‍ ഉണ്ടാവും. പ്രിന്റ് എടുക്കാനോ ഡൗണ്‍ലോഡ് ചെയ്തു സേവ് ചെയ്യാനോ പറ്റില്ല.സഹകരണ ബാങ്കുകള്‍ക്കും മറ്റും ലോണ്‍ എടുക്കുന്ന വ്യക്തിയുടെ ആധാരവിവരങ്ങള്‍ അറിയുന്നത് ഇതോടെ കൂടുതല്‍ എളുപ്പമാകും.
സാധാരണ രജിസ്ട്രര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവരങ്ങള്‍ ഒരുമാസത്തോളം നോട്ടീസ് ബോര്‍ഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ഇനി ഇത്തരം രജിസ്റ്റര്‍ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങള്‍ ആര്‍ക്കും ഓണ്‍ലൈനായി അറിയാം. വധൂവരന്‍മാരുടെ ഫോട്ടോയും ഉണ്ടാവും. കാണാതായ യുവതീയുവാക്കള്‍ രജിസ്റ്റര്‍വിവാഹം കഴിച്ചോ എന്നറിയാനും ഇതുവഴി കഴിയും. ഇതിന്റെ വിവരങ്ങള്‍ അറിയാനായി പ്രത്യേകം ഫീസ് അടയ്‌ക്കേണ്ടതില്ല.
https://www.facebook.com/Malayalivartha



























