കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച പ്രവാസി മലയാളിയുടെ ആത്മഹത്യക്കേസ് ഒതുക്കി തീര്‍ക്കാന്‍ സാധ്യതയൊരുങ്ങി; കണ്‍വെന്‍ഷന് പ്രവര്‍ത്തനാനുമതി നല്‍കിയത് ഇതിന്റെ ഭാഗം, ശ്യാമളയുടെ മൊഴി എടുക്കുന്നതിനു മുമ്പ് വിവാദം അവസാനിപ്പിക്കാന്‍ നീക്കം നടന്നു

ആന്തൂര്‍ കേസ് ഒരുക്കി തീര്‍ക്കാന്‍ സാധ്യത ഒരുങ്ങി. പാര്‍ത്ഥ കണ്‍വന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന.പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ സര്‍ക്കാരിനും പഞ്ചായത്തിനും അനുകൂലമായി ഇടപെട്ടു എന്നാണ് കേള്‍ക്കുന്നത്.
പ്രവാസി വ്യവസായിയുടെ ആത്മഹത്യ അന്വേഷിക്കുന്ന പ്രത്യേക സംഘം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ശ്യാമളയുടെ മൊഴിയെടുത്തു. ശ്യാമളയുടെ മൊഴിയെടുക്കുന്നതിന് മുമ്പ് തന്നെ വിവാദം ഒതുക്കാന്‍ തീരുമാനം ഉണ്ടായിരുന്നു. പ്രാദേശിക സിപിഎം നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടു. ഒപ്പം ഉന്നതരായ നേതാക്കളും സാജന്റെ ഭാര്യയുമായി സംസാരിച്ചു. എന്നാണ് വിവരം
കണ്ണൂര്‍ പോലൊരു സ്ഥലത്ത് സി പി എമ്മിനെ പിണക്കി ഒരു വ്യവസായ സ്ഥാപനം നടത്തുന്നത് ബുദ്ധിമുട്ടാണ്. സിപിഎം അറിയാതെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഈച്ച പോലും അനങ്ങുകയുമില്ല. സിപിഎമ്മുമായി പിണങ്ങിയാല്‍ ചിലപ്പോള്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഓര്‍ഡര്‍ പോലും കിട്ടിയെന്ന് വരില്ല. ഇക്കാര്യം മനസിലാക്കിയാണ് സാജന്‍ ആത്മഹത്യ ചെയ്തത്. തന്റെ കുടുംബത്തെ പാര്‍ട്ടിക്ക് എതിരാക്കാന്‍ ഒരിക്കലും സാജന്‍ തയ്യാറായിരുന്നില്ല
ആന്തൂര്‍ വിഷയം കത്തിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമില്ല. വിവിധ പ്രശ്‌നങ്ങള്‍ കാരണം നട്ടം തിരിയുന്ന സര്‍ക്കാരിന് ആന്തൂരിന്റെ പേരില്‍ പാര്‍ട്ടിയെ രണ്ട് തട്ടിലാക്കാന്‍ ഉദ്ദേശമില്ല. ആന്തൂര്‍ കത്തികയറിയപ്പോള്‍ ഗ്ലാമര്‍ കരസ്ഥമാക്കിയത് പി ജയരാജനാണ്. ജയരാജനെ ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സാജന്റെ ഭാര്യയുടെ വെളിപ്പെടുത്തലിലൂടെ പി ജയരാജന്‍ ആകാശത്തോളം ഉയര്‍ന്നു. പ്രാദേശിക സിപിഎം നേതാക്കള്‍ തമ്മിലുള്ള മാനസിക പൊരുത്തമില്ലായ്മയാണ് ഇത്തരം വിവാദങ്ങള്‍ക്ക് കാരണമായത്. പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതേ നിലപാടാണ് പിന്തുടര്‍ന്നത്. എത്രയും വേഗം ആന്തൂര്‍ വിഷയത്തില്‍ നിന്നും തലയൂരുന്നതാണ് നല്ലതെന്നും സിപിഎം കരുതി.
സാജന്റെ കുടുംബത്തെ പാര്‍ട്ടി കൈയിലെടുത്തു എന്നാണ് വിവരം. ഇനി സാജന്റെ കുടുംബത്തെ സഹായിക്കാനുള്ള ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. സാജന്റെ കണ്‍വന്‍ഷന്‍ സെന്ററില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ സിപിഎം നേരിട്ട് കരസ്ഥമാക്കി നല്‍കും, ചില ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാല്‍ തീരാവുന്നതേയുള്ളു കുടുംബത്തിന്റെ പ്രതിഷേധമെന്ന് സിപിഎം കരുതുന്നു. എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സാജന്റെ കുടുംബവുമായി സമവായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകളും നടത്തുന്നുണ്ട്.
50 000 രൂപയില്‍ താഴെയുള്ള മാറ്റങ്ങള്‍ മാത്രമാണ് കണ്‍വന്‍ഷന്‍ സെന്ററില്‍ നഗരസഭ നിര്‍ദ്ദേശിച്ചത്. ആദ്യം മറ്റ് ചില കാര്യങ്ങള്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് അതെല്ലാം വേണ്ടെന്നു വച്ചത് കുടുംബത്തെ പിണക്കരുതെന്നെ കാരണത്താലാണ്. പാര്‍ട്ടിക്കാരെ പിണക്കി കൊണ്ടു മുന്നോട്ടു പോകാമെന്ന നയം സിപിഎം വേണ്ടെന്നു വച്ചു.
https://www.facebook.com/Malayalivartha



























