മുഖ്യന്റെ കട്ട സപ്പോര്‍ട്ട്... പഴയ പ്രതാപ കാലത്തെ ഓര്‍മ്മപ്പെടുത്തി ജയില്‍ മേധാവി ഋഷിരാജ് സിംഗ് കത്തിക്കയറുന്നു; ജയിലുകളില്‍ റെയ്ഡ് നടത്തി എല്ലാവരേയും നിലയ്ക്ക് നിര്‍ത്തിയതിന് ശേഷം സെന്‍ട്രല്‍ ജയിലുകളില്‍ ശുദ്ധീകരണം നടത്തി ഋഷിരാജ് സിംഗ്

പല വേഷം ധരിച്ച് അഴിമതിക്കാരേയും കൈക്കൂലിക്കാരേയും കൈയ്യോടെ പിടിച്ച പോലീസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിംഗ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനങ്ങള്‍ അദ്ദേഹത്തെ സിങ്കം എന്നാണ് വിളിക്കുന്നത്. സിങ്കമിറങ്ങിയാല്‍ പിന്നെ രക്ഷയില്ല എന്നാണ് നാട്ടുനടപ്പ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് നല്ല പദവികള്‍ കൊടുക്കാന്‍ എല്ലാ സര്‍ക്കാരും മടിച്ചിരുന്നു. ഇപ്പോഴിതാ ജയില്‍ ഡിജിപിയായ ശേഷം ജയിലിനെ പൊളിച്ചെഴുതുകയാണ്. ജയിലുകളില്‍ റെയ്ഡ് നടത്തി മൊബൈല്‍ ഫോണും കഞ്ചാവും പിടിച്ചെടുത്തതിന് ശേഷം വീണ്ടുമിതാ ശക്തമായ തീരുമാനത്തിലേക്ക്. ജയില്‍ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം.
ജയില്‍ വകുപ്പില്‍ ശുദ്ധീകരണമെന്ന പേരില്‍ നടത്തുന്ന ഡിജിപി ഋഷിരാജ് സിങ്ങിന്റെ ശൈലിക്കെതിരെ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍. ജയിലില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനു കൂട്ടുനില്‍ക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാതെ, ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതിലാണു പ്രതിഷേധം. ഒരാഴ്ചക്കിടെ പല ഘട്ടമായി നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെയാണു സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്നു സ്ഥലം മാറ്റിയത്. സ്‌കൂള്‍ അധ്യയന വര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കെയുള്ള സ്ഥലംമാറ്റം കുടുംബാംഗങ്ങളെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
സിങ് ചുമതലയേറ്റശേഷം ജയിലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായി മൊബൈല്‍ ഫോണുകളും കഞ്ചാവ് പൊതികളും പിടികൂടിയിരുന്നു. ഒരു ദിവസം സിങ്ങിന്റെ നേതൃത്വത്തിലും മറ്റു ദിവസങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടുമായിരുന്നു പരിശോധന. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലം മാറ്റപ്പെട്ടവരില്‍ പരിശോധന നടത്തി നിരോധിത വസ്തുക്കള്‍ പിടികൂടിയ ഉദ്യോഗസ്ഥരുമുണ്ട്. ജയില്‍ എക്‌സിക്യുട്ടീവ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ആറു പേരെ വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടു താല്‍കാലിക ജീവനക്കാരെ പിരിച്ചുവിട്ടു.
ഇതിനു പിന്നാലെയാണു വ്യാപകമായ സ്ഥലംമാറ്റ നടപടികള്‍ ആരംഭിച്ചത്.
അസോസിയേഷന്‍ നേതാവിന്റെ സസ്‌പെന്‍ഷന്‍ അംഗീകരിച്ചുകൊണ്ടു തന്നെയാണ്, കാരണം വ്യക്തമാക്കാതെയുള്ള സ്ഥലംമാറ്റത്തെ ഉദ്യോഗസ്ഥര്‍ എതിര്‍ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മേയ് മാസത്തിലാണു ജനറല്‍ ട്രാന്‍സ്ഫര്‍ നടന്നത്. അന്നു പോലും ഇത്രയധികം ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റമുണ്ടായില്ല. കാരണം വ്യക്തമാക്കാതെയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റങ്ങള്‍. വിവിധ ജയിലുകളിലായി നൂറ്റമ്പതിലേറെപ്പേരെ സ്ഥലം മാറ്റിയതില്‍ 50 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു ഘട്ടമായായിരുന്നു ഇവിടെ സ്ഥലംമാറ്റം. ജയിലിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. ജയില്‍ സബ് ഓര്‍ഡിനേറ്റ്‌സ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി. നേതാക്കളെയടക്കം മാറ്റിയതിനാ!ല്‍ ആരു വഴി പരാതി അറിയിക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. അസോസിയേഷന്‍ ഭാരവാഹികള്‍ക്കു മുഖം കൊടുക്കുന്ന രീതി ഒരു വകുപ്പിലും ഋഷിരാജ് സിങ്ങിനില്ല. ജയില്‍ വകുപ്പ് മുഖ്യമന്ത്രിയുടേതായതിനാല്‍, അദ്ദേഹത്തെ നേരിട്ടു സമീപിക്കാനുള്ള ഭയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ഏതു നിമിഷവും സ്ഥലംമാറ്റം പ്രതീക്ഷിച്ചാണു സംസ്ഥാനത്തെ ജയിലുകളില്‍ ഉദ്യോഗസ്ഥര്‍ കഴിയുന്നത്. ഇതു വല്ലാത്ത അരക്ഷിതാവസ്ഥയുണ്ടാക്കുന്നതായി ജയില്‍ ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. അടുപ്പമുള്ള സിപിഎം സംസ്ഥാന നേതാക്കളെ പലരും പരാതി അറിയിച്ചിട്ടുണ്ട്. അതേസമയം, ജയില്‍ ശുദ്ധീകരണത്തിന് ഋഷിരാജ് സിങ്ങിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കാന്‍ തന്നെയാണു മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണു വിവരം. രാവിലെ മലമ്പുഴയില്‍ പുതിയ ജയില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും ഇതു സൂചിപ്പിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം.
https://www.facebook.com/Malayalivartha



























