Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

അടുക്കള പെണ്ണുങ്ങൾക്ക് വേണ്ടി മാത്രമല്ല ആണുങ്ങൾക്ക് കൂടിയുള്ളതാ; ഉപദേശവുമായി ദുരന്ത ലഘൂകരണ വിഭാഗം തലവൻ; വൈറലായി ഫേസ്ബുക് കുറിപ്പ്

10 JULY 2019 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

അടുക്കളയിൽ കുടുങ്ങി കിടന്ന അനേകം സ്ത്രീകൾ ഒരുപാടു വിപ്ലവങ്ങളിലൂടെയാണ് തൊഴിൽ രംഗത്തും സാമൂഹിക രംഗത്തുമൊക്കെ ഇടം പിടിച്ചത്. എന്നാലും അടുക്കള എന്നാൽ സ്ത്രീക്കുള്ള ഇടം എന്ന പുരുഷൻറെ കാഴ്ചപ്പാടിന് ഇനിയും മാറ്റം വന്നിട്ടില്ല. ഒരു വീട്ടിൽ സ്ത്രീയും പുരുഷനും ജോലി ചെയ്യുന്നുണ്ടെങ്കിലും അടുക്കള പണി പൂർത്തിയാക്കിയ ശേഷമാണ് സ്ത്രീ തൻറെ ജോലിക്കായി പോകുന്നതു. അതായത് അടുക്കള സ്ത്രീക്ക് തന്നെ എന്നെന്നേക്കുമായി വിട്ടു കൊടുത്തിരിക്കുകയാണ് പുരുഷ കേസരികൾ. എന്നാൽ അടുക്കളയിൽ പണി എടുക്കുന്ന പുരുഷമാരും ഇല്ലാതില്ല. കേരളത്തിലെ പുതിയ തലമുറ പാചകത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയിൽ ആണെന്നും ഇതിനെ മറികടക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഉപദേശിക്കുയാണ് ഐക്യരാഷ്ട്രസംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ഇദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്. പുതിയ തലമുറക്ക് ചില പാചക പാഠങ്ങൾ എന്ന തല കെട്ടോടെയാണ് പയ്യന്മാരോട് അടുക്കളയിൽ കയറാനുള്ള നിർദേശം ഇദ്ദേഹം നൽകുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രുപം ഇങ്ങനെ ;

പുതിയ തലമുറക്ക് ചില പാചക പാഠങ്ങൾ..

എഫ് എ സി ടി യിലെ കാന്റീൻ ജീവനക്കാരൻ ആയിരുന്നു അച്ഛൻ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. എല്ലാ ദിവസവും അയ്യായിരത്തിൽ അധികം ആളുകൾക്ക് ഭക്ഷണം വച്ചുകൊടുക്കുന്ന ഉത്തരവാദിത്തം ഉണ്ടായിരുന്നു. അനവധി പാചകക്കാരും സഹായികളും ഒക്കെ ഉണ്ട് എന്നാലും പാചകം മുതൽ പാത്രം കഴുകുന്നത് വരെ ഉള്ള എല്ലാ പണികളും അച്ഛന് അറിയാമായിരുന്നു, നന്നായി ചെയ്തിരുന്നു. ബന്ധുവീടുകളിൽ കല്യാണമോ ഒക്കെ ഉണ്ടെങ്കിൽ സദ്യക്ക് അച്ഛൻ പച്ചക്കറി കഷ്ണം മുറിക്കുന്നത് കാണാൻ തന്നെ ആളുകൾ നോക്കി നിൽക്കുമായിരുന്നു. ഇത് ഞങ്ങളുടെ അച്ഛൻ ആണ് എന്ന ഗമയിൽ ഞങ്ങളും.

കാന്റീനിലും കല്യാണത്തിനും മാത്രമല്ല വീട്ടിലും പാചകം ചെയ്യുന്നതിൽ അച്ഛന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു തന്നെ പാചകം ചെയ്യുന്നതും ചെയ്യേണ്ടതും സ്ത്രീകൾ ആണെന്നൊരു ചിന്ത ഒന്നും എനിക്ക് ഒരുകാലത്തും ഉണ്ടായിരുന്നില്ല. നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ചായ ഉണ്ടാക്കുവാൻ നോക്കി എൻ്റെ കൈ പൊള്ളിയിട്ടുണ്ട്, എട്ടാം ക്‌ളാസ്സിൽ ആയപ്പോഴേക്കും ഒറ്റക്ക് ബ്രേക്ക് ഫാസ്റ്റ് ഒക്കെ ശരിയാക്കാനുള്ള പരിശീലനവും ആയിരുന്നു.

പക്ഷെ പാചകം ശരിക്ക് ചെയ്ത് തുടങ്ങിയത് ബോംബെയിൽ ജോലി ചെയ്ത് തുടങ്ങിയ കാലത്താണ്. കപ്പയും മീനും മുതൽ ബിരിയാണി വരെ എന്തും ഉണ്ടാക്കുമായിരുന്നു, രാജ്യം വിട്ടതോടെ പാചകവും അന്താരാഷ്ട്രം ആയി. ജനീവയിൽ ആരെങ്കിലും എത്തിയാൽ അവർക്ക് പാചകം ചെയ്തു കൊടുക്കുക എൻ്റെ ഹരമാണ്.

കേരളത്തിലെ പുതിയ തലമുറ പാചകത്തിന്റെ കാര്യത്തിൽ പ്രതിസന്ധിയിൽ ആണ്. ബഹുഭൂരിപക്ഷം വീടുകളിലും അമ്മമാരാണ് പാചകം നടത്തുന്നത്, , അവർ പുറത്ത് ജോലി ചെയ്യുന്നവർ ആണെങ്കിൽ കൂടി. അതേ സമയം ഈ അമ്മമാർ കുട്ടികളെ, അത് ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും, പാചകം ഒന്നും പഠിപ്പിക്കുന്നില്ല. കുട്ടികളെ പഠിപ്പിച്ച് ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആക്കുന്നതിൽ ആണ് ശ്രദ്ധ. അതേ സമയം പെൺ കുട്ടികൾക്ക് വിവാഹപ്രായം ആകുമ്പോൾ അവർ എഞ്ചിനീയറോ ഡോക്ടറോ ഒക്കെ ആണെങ്കിൽ പോലും "കുട്ടിക്ക് പാചകം ഒക്കെ അറിയാമോ" ചോദ്യം വരുന്നു. കല്യാണം കഴിക്കുന്ന പെൺകുട്ടികൾ സ്വന്തം അമ്മയെപ്പോലെ പാചകം ചെയ്യുമെന്ന് പയ്യന്മാർ കരുതുന്നു. സീൻ കോൺട്രാ ആകുന്നു.

അതുകൊണ്ടാണ് ഇന്ന് പാചകത്തെ പറ്റി പുതിയ തലമുറക്ക് കുറച്ച് ഉപദേശങ്ങൾ നൽകാം എന്ന് വിചാരിച്ചത്.

1. ഈ പാചകം എന്ന് വച്ചാൽ വലിയ സംഭവം ഒന്നുമല്ല. നന്നയി ഭക്ഷണം ഉണ്ടാക്കാൻ വിഷമവും ഇല്ല, ചീത്തയായി ഉണ്ടാക്കാൻ ആണ് വിഷമം. അതുകൊണ്ടു തന്നെ പാചകം ചെയ്യാൻ മടിയും വേണ്ട.

2. എല്ലാവരും, ആൺ കുട്ടികളും പെൺകുട്ടികളും, പ്രൊഫഷണൽസും സാധാരണക്കാരും, ഒക്കെ മിനിമം അറിഞ്ഞിരിക്കേണ്ട ലൈഫ് സ്കിൽ ആണ് പാചകം. ചെറുപ്പത്തിലേ പഠിച്ചു തുടങ്ങണം, പതിനെട്ട് വയസ്സാകുമ്പോഴേക്കും സ്വയം പര്യാപ്തത നേടണം.

3. പാചകത്തിന്റെ കാര്യത്തിൽ അമ്മയോട് മത്സരം വേണ്ട. 'അമ്മ തയ്യാറാക്കുന്നത് പോലെ വിഭവങ്ങൾ ഉണ്ടാക്കാൻ പോയാൽ കാലത്തും നമുക്ക് പാചകം ശരിയായി എന്ന് തോന്നില്ല.

4. പാചകം തുടങ്ങുന്നതിന് മുൻപ് പാചകം ചെയ്യാനുള്ള അടുപ്പ് മുതൽ കഷ്ണം മുറിക്കാനുള്ള കത്തി വരെ നല്ലതായി ഉണ്ടായിരിക്കണം. മൈക്രോവേവ് തൊട്ട് പ്രഷർ കുക്കർ വരെ സുരക്ഷിതമായി ഉപയോഗിക്കാൻ പഠിക്കുകയും വേണം.

5. പാചകം എന്നത് മാരത്തോൺ ഓട്ടം ഒന്നും ആക്കരുത്. ഒരു ദിവസം ഒരു മണിക്കൂറിൽ കൂടുതൽ പാചകത്തിന് ചിലവാക്കുന്നത് അധികപ്പറ്റാണ്.

6. അമ്മിയിൽ അരച്ച ചമ്മന്തിയുടെ പ്രത്യേക സ്വാദ്, മൈക്രോവേവ് ഓവനിൽ ഉണ്ടാക്കിയതിന് സ്വാദ് കുറയും എന്നൊക്കെ പറയുന്ന പിന്തിരിപ്പൻ ചിന്താഗതിയെ അടിച്ചൊതുക്കണം. ഇവർക്കൊന്നും ഒരു ബ്ലൈൻഡ് സാംപ്ലിങ് ടെസ്റ്റിൽ രണ്ടും തമ്മിലുള്ള മാറ്റം തിരിച്ചറിയാൻ കഴിയില്ല, ചുമ്മാ ആളുകളെ അടുക്കളയിൽ തളച്ചിടാനുള്ള വഴിയാണ്. വീഴരുത്.

7. നമുക്ക് ചുറ്റും കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചണ് പാചകം ചെയ്യേണ്ടത്. കറി വേപ്പില ഇല്ലാത്തതിനാൽ അവിയൽ ഉണ്ടാക്കാതിരിക്കരുത്.

8. മലയാളികളുടെ ന്യൂ ജൻ അടുക്കള സാമ്പാറും ബിരിയാണിയും ആയി ചുരുക്കരുത്. വാസ്തവത്തിൽ യഥാർത്ഥ ഭക്ഷണത്തിന്റെ രുചി മസാലകൊണ്ടു മറക്കുന്ന ഒരു തട്ടിപ്പ് വിദ്യയാണ് ഇന്ത്യൻ കുക്കിങ്. പച്ചക്കറി ആണെങ്കിലും മീനാണെങ്കിലും അതിന്റെ സ്വാഭാവികമായ സ്വാദിനെ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള അനവധി കുക്കിങ്ങ് രീതികൾ ലോകത്ത് ഉണ്ട് (നാരങ്ങാ നീര് പുരട്ടി പച്ചക്കു കഴിക്കുന്നത് ഉൾപ്പടെ). ചുമ്മാ ട്രൈ ചെയ്തു നോക്കണം സാർ..

9. പാചകം എന്നത് ക്രിയേറ്റിവിറ്റി ഉപയോഗിക്കാനും വളർത്താനും പറ്റിയ ഹോബിയാണ്. . ഓരോ ദിവസത്തെ പാചകത്തിലും എന്തെങ്കിലും ഒക്കെ പരീക്ഷണം നടത്തണം.

10. ചോറ് എന്നൊരു വസ്തുവിനെ മലയാളികളുടെ മെനുവിൽ നിന്നും ഓടിച്ചു വിട്ടാൽ ശരാശരി മലയാളിയുടെ ആയുർദൈർഘ്യം പത്തു ശതമാനം കൂടും, ചികിത്സാ ചിലവ് നാലിലൊന്നു കുറയുകയും ചെയ്യും. കേരളം ദരിദ്രമായിരുന്ന ഒരു കാലത്താണ് ഒരുപയോഗവും ഇല്ലാതെ ഈ കിട്ടുന്ന ചോറെല്ലാം അകത്താക്കി "വയർ നിറക്കുന്ന" സ്വഭാവം മലയാളിക്ക് ഉണ്ടായത്. ഇപ്പോൾ നമുക്ക് കൂടുതൽ പോഷകഗുണമുള്ള ആഹാരം കഴിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ട്, അപ്പോൾ കുന്നുകണക്കിന് ചോറുണ്ണുന്നത് ഒഴിവാക്കി പഠിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (14 minutes ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (23 minutes ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (40 minutes ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (49 minutes ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (1 hour ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (1 hour ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (8 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (8 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (8 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (8 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (8 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (8 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (9 hours ago)

Malayali Vartha Recommends