വയനാട് എം പിയുടെ ഫസ്സ്റ്റ് ലുക്ക് പോസ്റ്റർ വൈറലായി ; വരുമോ ഇല്ലയോ എന്നു കണ്ടറിയാം

വയനാട്ടിലെ നിയുക്ത എം പി രാഹുൽ ഗാന്ധിയെ ഉദ്ഘാടകനാക്കി കൊണ്ടുള്ള ചടങ്ങിൻറെ ഫ്ളക്സ് സ്ഥാപിച്ചു. അതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. വയനാട്ടിലെ അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടന പരിപാടിയിലാണു രാഹുലിനെ മുഖ്യാത്ഥിയാക്കിയിരിക്കുന്നതു. ഇതിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉൾപ്പെടുത്തി അച്ചടിച്ച ഫ്ളക്സ് ബോർഡ് മണ്ഡലത്തിൽ സ്ഥാപിച്ചുകഴിഞ്ഞ. ഈ ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വളെരയധികം ഹിറ്റായിരിക്കുകയാണ് രാഹുലിനെ ഉൾപ്പെടുത്തിയുള്ള ചിത്രം. . രാഹുൽ കേരളത്തിൽ എത്തുന്നതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ചടങ്ങിൽ രാഹുൽ ഗാന്ധി എത്തുമോ ഇല്ലയോ എന്നത് സംശയമാണ്.
കേരള സർക്കാർ പൊതു മരാമത്തു വകുപ്പിന്റെ നേതൃതത്തിലാണ് ഈ പരിപാടി നടക്കുന്നത്. പൊതുമരാമത്തു മന്ത്രി ജി സുധാകരൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ എം എൽ എ ജോർജ് എം തോമസ് അധ്യക്ഷനാകുന്നു. പി ടി എ റഹീംമാണ് മുഖ്യ പ്രഭാഷകൻ. ജൂലൈ പതിമ്മൂന്നിനു ഉച്ചക്ക് രണ്ടു മണിക്കാണ് റോഡ് ഉദ്ഘാടനം നടക്കുക.
https://www.facebook.com/Malayalivartha



























