റണ്‍ കേരള റണ്‍: സച്ചിന്‍ തിരുവനന്തപുരത്ത് എത്തി

ദേശീയ ഗെയിംസിന് മുന്നോടിയായി സംഘടിപ്പിക്കുന്ന \'റണ്‍ കേരള റണ്‍\' കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സംഘവും സച്ചിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്ന് അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ തങ്ങും.
ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ 11.30 വരെയാണ് റണ്‍ കേരള റണ്‍. 14 ജില്ലകളിലായി ഏഴായിരത്തോളം പോയിന്റുകളില്‍ റണ്‍ കേരള റണ്‍ തുടങ്ങും. ലോക കായിക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. തിരുവനന്തപരുത്ത് മാത്രം ആയിരത്തോളം പോയിന്റുകളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























