കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു: കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു

കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം ഡിപ്പോയിലെ കണ്ടക്ടര്‍ ഷാജിക്കെതിരെയാണ് കേസ്. എറണാകുളത്ത് നിന്ന് മൈസൂരുവിലേക്ക് പോയ ബസില്‍ ഇന്ന് പുലര്‍ച്ചെയൊണ് സംഭവം. ബസില്‍ വച്ച് പെണ്‍കുട്ടിയോട് ഷാജി അപമര്യാദയായി പെരുമാറുകയായിരുന്നു.
ശല്യം സഹിക്കാതെ ആയപ്പോള്‍ പെണ്‍കുട്ടി സഹയാത്രക്കാരോട് പരാതി പറയുകയായിരുന്നു. പിന്നീട് ബസ് മീനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോവുകയും പെണ്‍കുട്ടി പരാതി നല്‍കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ സ്‌റ്റേഷനില്‍ ഇരുത്തിയ ശേഷം കണ്ടക്ടറെ വിട്ടയയ്ക്കുകയായിരുന്നു.
ബസിലെ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് കണ്ടക്ടറെ വിട്ടയച്ചതെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാല്‍ സംഭവം വിവാദമായതോടെ പൊലീസ് കണ്ടക്ടര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























