കണ്ണൂരില്‍ ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

നെടുംപൊയില്‍-മാനന്തവാടി ചുരം റോഡില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. നൂര്‍ (30), ഗോവിന്ദ് (30) എന്നിവരാണ് മരിച്ചത്. അസീസ്, മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
24- മൈല്‍ സെമിനാരി വില്ലയ്ക്കു സമീപം കഴിഞ്ഞ രാത്രിയായിരുന്നു അപകടം. 25 അടി താഴ്ചയുള്ള റബര്‍ തോട്ടത്തിലേക്കു വയനാട് ഭാഗത്തു നിന്നെത്തിയ ആന്ധ്രാ രജിസ്‌ട്രേഷനിലുള്ള ലോറിയാണു മറിഞ്ഞത്. ലോറിക്കടിയില്‍ കുടുങ്ങിയവരെ ഓടിക്കൂടിയ നാട്ടുകാരും പേരാവൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അപകടം ഉണ്ടായ ഉടന്‍തന്നെ നൂര്‍ ലോറിക്കടിയില്‍ കുടുങ്ങി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ വച്ച് ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























