യുഡിഎഫ് അടിയന്തരമായി യോഗം വിളിക്കണമെന്ന് ജോണി നെല്ലൂര്‍

പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തരമായി യുഡിഎഫ് യോഗം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത കാര്യങ്ങളാണ് മുന്നണിയില്‍ നടക്കുന്നത്. മുന്നണിയിലെ ഒരു കക്ഷിയുടെ നേതാവിനെതിരേ ഫോണിലൂടെ പോലും മറ്റൊരു കക്ഷിയുടെ നേതാവ് ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്. പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരേ ഗണേഷ്‌കുമാര്‍ ആരോപണം ഉന്നയിച്ചത് മുന്നണി മര്യാദയാണെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള താന്‍ ചെയ്തത് എന്താണെന്ന് വ്യക്തമാക്കണമെന്നും ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























