ഗെയിംസ് വിജയിപ്പിക്കേണ്ടത് മലയാളികളുടെ ഉത്തരവാദിത്തമെന്ന് സച്ചിന്‍

28 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് തനത് കേരളീയ ശൈലിയില്‍ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം മലയാളികളുടേതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. ഗെയിംസിന് മുന്നോടിയായുള്ള റണ്‍ കേരളാ റണ്ണിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടത്തിന് സമാപനം കുറിച്ചു കൊണ്ട് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍.
മലയാളികള്‍ക്ക് നമസ്‌കാരം പറഞ്ഞു കൊണ്ടായിരുന്നു സച്ചിന്‍ പ്രസംഗം തുടങ്ങിയത്. റണ്‍ കേരള റണ്ണിന് ലഭിച്ച ആവേശം തന്നെ അത്ഭുതപ്പെടുത്തിയില്ലെന്ന് സച്ചിന്‍ പറഞ്ഞു. തന്നെ സംബന്ധിച്ചടത്തോളം കേരളത്തിന് മനസില്‍ പ്രത്യേക സ്ഥാനമാണുള്ളത്. കേരളത്തിലെ ജനങ്ങളും കായികപ്രേമികളും തന്നോട് കാണിക്കുന്ന സ്‌നേഹത്തിനും സ്‌നേഹവായ്പിനും നന്ദിയുണ്ട്. കായിക താരത്തെ സംബന്ധിച്ചടത്തോളം റണ്‍ കേരള റണ്‍ കൂട്ടയോട്ടം ഏറെ പ്രധാനപ്പെട്ടതാണ്. എല്ലാവരും ആരോഗ്യവും ഫിറ്റ്‌നസ് ഉള്ളവരും ആയിരിക്കേണ്ടത് ആരോഗ്യകരമായ ഒരു രാജ്യത്തിന് അത്യാവശ്യമാണ്. എല്ലാവരും ആരോഗ്യവാന്മാരാവുന്നതിലൂടെ പുതിയൊരു ജീവിത സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്നും സച്ചിന്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റിന് സമീപത്ത് നിന്നും ആരംഭിച്ച റണ്‍ കേരള റണ്ണിന്റെ ഫ്‌ളാഗ് ഓഫ് ഗവര്‍ണര്‍ പി.സദാശിവം നിര്‍വഹിച്ചു. തുടര്‍ന്ന് ദേശീയ ഗാനത്തിനും ദേശീയ ഗെയിംസിന്റെ തീം സോംഗിനും ശേഷമാണ് ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. വിവിധ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























